കൊല്ലം: കഞ്ചാവ് പിടികൂടുന്നതിനിടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ പിടികൂടി. ശക്തികുളങ്ങര കന്നിമേല്‍ചേരിയില്‍ പൂവമ്പുഴത്തറയില്‍ സജീവന്‍(51)ആണ് പിടിയിലായത്. ശക്തികുളങ്ങര ഹാര്‍ബറിന് സമീപത്ത് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെയാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. ഇതിനിടെ ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. മടിക്കുത്തില്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുക്കുമ്പോള്‍ സിഐ താജുദീന്‍കുട്ടിയുടെ വിരല്‍ കടിച്ചുമുറിക്കുകയായിരുന്നു.
















