Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വര്‍ണധര്‍മത്തില്‍ ബ്രാഹ്മണവിശേഷത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 08:45 pm IST
inSamskriti

രണ്ടുതരത്തിലാണ് ഈ ധര്‍മാനുഷ്ഠാനം. ഒന്നു വര്‍ണത്തെച്ചൊല്ലി, പിന്നത്തേത് ആശ്രമത്തെച്ചൊല്ലിയും. അതില്‍ ദ്വിജന്മാരായവര്‍ക്കെല്ലാം യാഗം, വേദാധ്യയനം, ദാനം എന്നിവ ഒരുപോലെതന്നെ.

ഈശ്വരനെ ഉദ്ദേശിച്ചു ചെയ്യുന്നതൊക്കെ യജ്ഞയാഗത്തില്‍പ്പെടും. വേദാദികള്‍ മുറപോലെ അധ്യയനം ചെയ്തുവരുന്നതും ഒഴിച്ചുകൂടാത്തതാണ്. രക്തവിവാഹബന്ധത്തില്‍പ്പെടാത്തവര്‍ക്ക് ഉപയോഗിയ്‌ക്കാനായി സ്‌നേഹപൂര്‍വം നല്കുന്നതെന്തും ദാനമാണ്.

ദാനത്തിന് ഏറ്റവും നല്ലതും ഉചിതവുമായ ഇനങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. വീട്ടില്‍ ഉപയോഗശൂന്യമായവ സ്ഥലമൊഴിയ്‌ക്കാന്‍വേണ്ടി ആര്‍ക്കെങ്കിലും നല്കുന്നതു ദാനമാവില്ല.

നല്ല സാധനങ്ങള്‍ നല്ല മനസ്സോടെ സ്‌നേഹവിനയപൂര്‍വം തിരഞ്ഞെടുത്തു സ്വീകര്‍ത്താക്കള്‍ക്കു സന്തോഷംതോന്നുംവിധം നല്കയാണ് വേണ്ടത്. അങ്ങനെവരുമ്പോള്‍ ദാതാക്കളുടെ മനസ്സ് എത്ര ഉദാത്തവും വിശാലവുമാകുമെന്ന് ഒന്നാലോചിച്ചുനോക്കുക.

ബ്രാഹ്മണക്ഷത്രിയവൈശ്യന്മാരെല്ലാം ഒരുപോലെ അനുവര്‍ത്തിയ്‌ക്കേണ്ടതാണ് യാഗാധ്യയനദാനങ്ങള്‍. ബ്രാഹ്മണനു വിശേഷവിധിയായുള്ള മൂന്നെണ്ണം യാജനം (യാഗം ചെയ്യിയ്‌ക്കല്‍) അധ്യാപനം (വേദം പഠിപ്പിയ്‌ക്കല്‍) പ്രതിഗ്രഹം (മറ്റുള്ളവരില്‍നിന്നു സമ്മാനമോ സമര്‍പ്പണമോ വാങ്ങല്‍) എന്നിവയത്രെ. സ്വന്തമായ തൊഴിലും വരുമാനവും ഇല്ലെന്നുവന്നാല്‍, ആരെങ്കിലും ആദരവോടെ നല്കുന്നതു സ്വീകരിയ്‌ക്കേണ്ടിവരുന്നതു സ്വാഭാവികമാണല്ലോ.

അധ്യയനത്തില്‍ പൂര്‍ണസമയം വിനിയോഗിയ്‌ക്കുന്നവര്‍ക്കേ അധ്യാപനം നടത്താനാകൂ. കുടത്തിലൊഴിച്ച വെള്ളം നിറഞ്ഞുകവിയുന്നതുപോലെയാകണം, പഠിച്ചതു തന്നില്‍ നിറഞ്ഞശേഷം മറ്റുള്ളവര്‍ക്കുവേണ്ടി പുറത്തേയ്‌ക്കു പ്രവഹിയ്‌ക്കുന്നതും.

ഇതു സാധിയ്‌ക്കുന്നവരുടെ സംഖ്യ ചുരുക്കമേ ആകൂ. ഒരധ്യാപകന് അനേകംപേരെ പഠിപ്പിയ്‌ക്കാം. ബ്രാഹ്മണനില്‍ യാജനം, അധ്യാപനം, പ്രതിഗ്രഹം എന്നിവ ഒരുമിച്ചുപോകുന്നു. ബ്രാഹ്മണവൃത്തിയെ സംബന്ധിച്ചിടത്തോളമുള്ള നിബന്ധനകളാണിത്.

യജിപ്പിയ്‌ക്കലും പഠിപ്പിയ്‌ക്കലും നടത്തുന്ന ബ്രാഹ്മണര്‍ മറ്റുള്ളവര്‍ക്ക് ആദരണീയരും ഉപദേഷ്ടാക്കളുമാവുന്നതു സ്വാഭാവികമാണ്. ഈ മഹദ്ദൗത്യം, സ്ഥാനം, നിലനിര്‍ത്തത്തക്കവിധമുള്ള ചര്യയാകണം ബ്രാഹ്മണന്റേത്.

മറ്റുള്ളവര്‍ക്ക് ആദരണീയനായവന്‍ അവരുടെ മുമ്പില്‍ അപേക്ഷയുംആവശ്യങ്ങളുമായി നില്ക്കരുതെന്നതു നിര്‍ബന്ധമാണ്. ഒരുവന്‍ തന്റെ സ്വാതന്ത്ര്യത്തിലും നിരപേക്ഷതയിലുമാണ് മറ്റുള്ളവരുടെ മുമ്പില്‍ ശ്രേഷ്ഠനാകുക. ദാസ്യം ശ്രേഷ്ഠതയെ ഹനിയ്‌ക്കുന്നതത്രെ. അങ്ങനെ വരുമ്പോള്‍ പലതും ആലോചിയ്‌ക്കേണ്ടിവരുന്നു.

ക്ഷത്രിയര്‍ക്കുള്ള ആപദ്ധര്‍മം

സാധാരണ ക്രമങ്ങളും സാഹചര്യങ്ങളും അപകടത്തിലാകുന്ന വേളകളുണ്ടാകാം. പ്രകൃതിക്ഷോഭം, പകര്‍ച്ചവ്യാധി, അരാജകത്വം ഇങ്ങനെ പലതും അസംഭാവ്യമല്ല. തത്ഫലമായി വ്യവസ്ഥക്കേടുകള്‍ പിണയുമ്പോള്‍, അതില്‍ എല്ലാകൂട്ടരും ഇരയായേയ്‌ക്കും. അപ്പോഴൊക്കെ ആരെന്തു ചെയ്യും, ചെയ്യാം എന്നു ധര്‍മശാസ്ത്രത്തിനു വ്യക്തമാക്കേണ്ടിവരുന്നു.

ആപത്കാലങ്ങളില്‍ അനുവര്‍ത്തിയ്‌ക്കേണ്ട വ്യതിയാനക്രമങ്ങള്‍ക്കു തത്ത്വചിന്തകര്‍ രൂപംനല്കിയത് ഇങ്ങനെയാണ്.

അത്തരം ചുറ്റുപാടുകളിലും ക്ഷത്രിയനു പ്രതിഗ്രഹം വയ്യ; എന്നാല്‍ പ്രജാപാലനത്തിന്റെ ഭാഗമായി ജനങ്ങളുടെ വരുമാനം കണക്കിലെടുത്തുകൊണ്ട് അതില്‍ നികുതി ചുമത്തി വസൂലാക്കാം. പക്ഷേ വരുമാനജീവിതം നയിയ്‌ക്കാത്ത ബ്രാഹ്മണരെ ഇതില്‍നിന്ന് ഒഴിവാക്കണം. എത്ര ഉചിതമാണ് ഇത്തരം നികുതിമാനദണ്ഡം!

വരുമാനത്തിനല്ലാതെ പരോപകാരപ്രദമായിമാത്രം പ്രവര്‍ത്തിയ്‌ക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയില്ലെന്ന വ്യവസ്ഥ ഇന്നും നിലവിലുള്ളതിന്റെ വേരുകള്‍ ഈ ആദിമതത്ത്വചിന്തയിലാണെന്നു മനസ്സിലാക്കാന്‍ വിട്ടുപോകരുത്.

വൈശ്യശൂദ്രവൃത്തികളേവ

വൈശ്യവൃത്തിയാണ് കൃഷിയും വാണിജ്യവും. ജീവിയ്‌ക്കുന്നവര്‍ക്കെല്ലാം ഭക്ഷണപദാര്‍ഥങ്ങള്‍ വേണമല്ലോ. ഇതിനു കൃഷിഭൂമികളുള്ളേടത്തൊക്കെ ചെറുതും വലുതുമായ തോതില്‍ വിളയിറക്കേണ്ടിവരും. ബഹുമുഖമാണ് ഈ പ്രവൃത്തി.

ഇതുപോലെതന്നെ ഉടുക്കാനുള്ള വസ്ത്രവും, ജീവിതം സുഗമമാക്കാനുള്ള സാമഗ്രികളും ഉത്പാദിപ്പിയ്‌ക്കണം. അപ്പോഴേ സമാജത്തിനു കെട്ടുറപ്പു വരൂ.

കാര്‍ഷികവ്യവസായോത്പന്നങ്ങളെ അതാതിടങ്ങളില്‍നിന്നും സംഭരിച്ചു ജനങ്ങള്‍ അധിവസിയ്‌ക്കുന്നിടങ്ങളിലേയ്‌ക്ക് എത്തിച്ചുകൊടുക്കണം. കൃഷിയും വാണിജ്യവും ഒരുമിച്ചു പോകുന്നവയത്രെ. ഇതുരണ്ടും വൈശ്യന്നുള്ളതാണ്.

ഈ മൂന്നിലും പെടാതിരിയ്‌ക്കുന്നവരുണ്ടാകും. ബാക്കിയുള്ള മൂന്നുവിഭാഗക്കാരേയും ആത്മാര്‍ഥമായി സേവനംചെയ്തു സഹായിയ്‌ക്കുന്നതാണ് അവരുടെ ദൗത്യം. അവര്‍ക്കുവേണ്ട ജീവനോപായം അതുവഴി ലഭിയ്‌ക്കയും ചെയ്യും.

ഓരോരുത്തരും ആര്‍ക്കു സേവനംചെയ്യുന്നുവോ, ആ യജമാനന്റെ ചുമതലയാണ് സേവകന്നുള്ള ജീവനോപായം ലഭ്യമാക്കല്‍. ഇതില്‍ ബന്ധപ്പെട്ടവര്‍ അശ്രദ്ധ വരുത്തിക്കൂടെന്നു വ്യക്തം. ഈ കര്‍ത്തവ്യനിബന്ധനകള്‍ പാലിയ്‌ക്കവഴിയേ സമാജത്തിനു ഭദ്രത ഉറപ്പുവരൂ.

ഇങ്ങനെ നാലു വകുപ്പുകളായി ജനങ്ങള്‍ നില്ക്കുന്നതു കാണാം. പ്രകൃ തിരചനയായ ഈ വിഭജനം മനുഷ്യരെ പാരസ്പര്യവും പൂരകത്വവും നല്കി നിലനിര്‍ത്തുന്നു.

രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.