പരവൂര്‍: മൂന്ന് വര്‍ഷം മുമ്പ് പരവൂര്‍ മഞ്ചാടിമൂടിന് സമീപം ശ്രീധന്യ ചിട്ടി ഫണ്ട് എന്ന സ്ഥാപനം നടത്തിയിരുന്ന പൂതക്കുളം നെല്ലേറ്റില്‍ സ്വദേശിയായ ദാവൂദ് മൂസയെ പരവൂര്‍ പോലീസ് പിടികൂടി. കൊല്ലം കപ്പലണ്ടി മുക്കില്‍ താമസിക്കുന്ന സഹോദരി മസീനയുടെ വീട്ടില്‍ നിന്നാണ് പോലീസ് പ്രതിയെ പിടിച്ചത്.
പ്രതിയെ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ട് വന്നതറിഞ്ഞ് നൂറുകണക്കിന് ഇടപാടുകാര്‍ പോലീസ് സ്റ്റേഷനില്‍ തടിച്ച്കൂടി. കണ്ണനല്ലൂര്‍, പരവൂര്‍ മഞ്ചാടിമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി ചിട്ടി സ്ഥാപനം നടത്തി നിരവധി ഇടപാടുകാരില്‍ നിന്നും പണം തട്ടിയതായി പരാതികളുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ എല്ലാം തന്നെ സഹോദരങ്ങളായ ദാവൂദ്ബാബു, സഹോദരി മസീന എന്നിവരുടെ ബിനാമിയായി നിന്നുകൊണ്ടാണ് മൂസാകുട്ടി പ്രവര്‍ത്തിച്ചത്. മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് സെക്രട്ടറിയാണ് മൂസാകുട്ടി. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ദാവൂദ് ബാബു പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്.
പരവൂരില്‍ ചിട്ടി നടത്തിവന്ന മൂസാകുട്ടി നിരവധി പേരെയാണ് വഞ്ചിച്ച് കടന്നുകളഞ്ഞത്. വിദേശത്തായിരുന്ന ഇയാള്‍ അടുത്തസമയത്താണ് നാട്ടിലെത്തിയത്. ഇയാളുടെ സഹോദരി മസീനയും ഇടയ്‌ക്കിടെ വിദേശത്ത് പോയിവരാറുണ്ട്.
യുഎഇ കേന്ദ്രമാക്കി ഹവാലാ ഇടപാട് നടത്തി വരികയാണ് ഇദ്ദേഹത്തിന്റെു കുടുംബമെന്ന് നാട്ടുകാര്‍ സംശയം പറയുന്നു. എസിപി ജവഹര്‍ ജനാര്‍ദിന്റെ നിര്‍ദേശപ്രകാരം പരവൂര്‍ സിഐ ഷെരീഫ്, കൊല്ലം സിറ്റി ഷാഡോ പോലീസ് എസ്‌ഐ വിപിന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.
















