എടപ്പാള്‍: പകര്‍ച്ചപ്പനി മരണംവിതക്കുമ്പോഴും സര്‍ക്കാര്‍ അനാസ്ഥ തുടരുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മണ്ഡലം കമ്മറ്റി എടപ്പാള്‍ സിഎച്ച്സിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ശേഷം ആശുപത്രിയിലെ രോഗികള്‍ക്ക് ഔഷധ കഞ്ഞിയും വിതരണം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി സുധീഷ് ഉപ്പട ഉദ്ഘാടനം ചെയ്തു. പൊതു ആരോഗ്യമേഖല തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ.വി.സുനീഷ് അദ്ധ്യക്ഷനായി. അജീഷ് വട്ടംകുളം, കെ.നിധീഷ്, വി.കെ.സുഭാഷ്, ജിതേഷ് കണകത്ത്, രജീവ് കല്ലംമുക്ക് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: