Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോകുലധര്‍മ്മം വ്യാപിപ്പിക്കണം: ഡോ. കൃഷ്ണഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 10:30 pm IST
in Kerala

ബാലഗോകുലത്തിന്റെ 42-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഭൗതികസുനാമിയെ നേരിടാന്‍ ഗോകുലധര്‍മ്മം വ്യാപിപ്പിക്കണമെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. നമുക്കുള്ളതെല്ലാം ഈശ്വരന്റേതാണ് എന്ന ഭാവം ബാല്യത്തിലേ നല്‍കാനാകണം. അവയുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണ് ഓരോ വ്യക്തിയും. രാജാവ് രാഷ്‌ട്രത്തിന്റെ സംരക്ഷകനാണ്, ഉടമയല്ല. നമ്മുടെ കഴിവുകളും സമ്പത്തും സമാജത്തിന്റേതാണ്. ദാനം ദേവതയുടെ സവിശേഷതയാണ്; ആര്‍ക്കും ഒന്നും നല്‍കാത്തത് രാക്ഷസന്റേതും. നല്‍കാനുള്ള പാഠമാണ് അമ്മമാര്‍ കുട്ടികള്‍ക്ക് പകരേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാലഗോകുലത്തിന്റെ നാല്‍പ്പത്തിരണ്ടാമത് സംസ്ഥാനവാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാക്ഷസീയതയെ കൃഷ്ണന്‍ നേരിട്ടത് സമാജത്തെ ഒരുമിപ്പിച്ചുകൊണ്ടാണ്. കംസന്റെ മഥുരയിലേക്ക് തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് പാലും തൈരും നെയ്യും നല്‍കില്ലെന്ന് അമ്മമാര്‍ തീരുമാനിച്ചത് അതിന്റെ ഭാഗമായിരുന്നു. പ്രളയത്തെ നേരിടാന്‍ കൃഷ്ണന്‍ സമാജത്തെ സംഘടിപ്പിച്ച് ഗോവര്‍ധനോദ്ധാരണം നടത്തി. എല്ലാവരെയും കൂട്ടി മലിനമായ യമുനയെ ശുദ്ധീകരിച്ചു.

കൃഷ്ണന്‍ കാലിയെ മേക്കുന്നവനായി. ഗോകുലത്തിലെ ഏത് പ്രായക്കാരും കൃഷ്ണന്റെ സഹവര്‍ത്തികളായി. കീഴടക്കിയ മഥുര കൃഷ്ണന്‍ വിട്ടുകളഞ്ഞു. ദ്വാരകയില്‍ പരിവര്‍ത്തനത്തിന്റെ യുഗം തുറന്നു. ആവശ്യം വന്നപ്പോള്‍ ദൂതനായി. മറ്റൊരിക്കല്‍ ഭിക്ഷുവായി. അധര്‍മ്മം പടയെടുത്തുവന്നപ്പോള്‍ ഗീതയോതി ധര്‍മ്മപക്ഷത്ത് നിലയുറപ്പിച്ചു. സമാജ രക്ഷയ്‌ക്കായി ഏത് വേഷവും ധരിച്ച കൃഷ്ണന്റെ ജീവിതമാണ് ബാലഗോകുലത്തിന്റെ ദര്‍ശനം. അത് വെറും കൃഷ്ണലീലയായിരുന്നില്ല, ഭാവാത്മകമായ പോരാട്ടമായിരുന്നുവെന്ന് കൃഷ്ണഗോപാല്‍ ഓര്‍മ്മിപ്പിച്ചു.

ബാല്യത്തില്‍ കണ്ട രാജാ ഹരിശ്ചന്ദ്രന്‍ എന്ന ചിത്രമാണ് മഹാത്മാഗാന്ധിയെ സത്യവ്രതനാക്കിയത്. തനിക്കുള്ളത് ചുറ്റുമുള്ളവര്‍ക്കും പങ്കുവയ്‌ക്കണമെന്ന് അമ്മ പഠിപ്പിച്ച പാഠമാണ് വിനോബയെ സമാജവ്രതിയാക്കിയത്. കുട്ടികള്‍ ദേശത്തിന്റെ സമ്പത്താണ്. പുതിയകാലം നേരിടുന്ന ഭൗതികതയുടെ കടന്നുകയറ്റത്തില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ ആത്മീയതയുടെ പാഠം പകരണം.

ഭക്തിയും കരുണയും ശ്രദ്ധയുമൊക്കെയാണ് ആത്മീയത. ഭാരതം ലോകത്തോട് സംവദിച്ചത് സൈനികശക്തി കൊണ്ടല്ല, ആധ്യാത്മികതയിലൂടെയാണ്. ഭാരതീയ ജീവിതത്തിന് ഏകാത്മതയുടെ ഭാവം നല്‍കിയ ശങ്കരന്റെ നാടാണ് കേരളം. വേദാന്ത ജീവിതമാതൃകയിലൂടെ ശ്രീനാരായണഗുരുദേവന്‍ കേരളത്തിന് പുതിയ മുഖം നല്‍കി. ഈ ആധ്യാത്മികപാതയാണ് ബാലഗോകുലം പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. മലയാളം കലണ്ടറിന്റെ പ്രകാശനം ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് ആര്‍.അരുണിന് നല്‍കി ഡോ. കൃഷ്ണഗോപാല്‍ നിര്‍വഹിച്ചു. ഭഗിനിപ്രമുഖ് ഡോ. ആശാ ഗോപാലകൃഷ്ണന്‍, മേഖലാ ഖജാന്‍ജി ബി. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന ചടങ്ങില്‍ കൊല്ലത്തിന്റെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.

ഇന്ന് നടക്കുന്ന വാര്‍ഷികസമ്മേളനം ഡോ. ഡി. ബാബുപോള്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ചലച്ചിത്രതാരം അനുശ്രീ എന്നിവര്‍ പങ്കെടുക്കും. ഇതോടൊപ്പം നടക്കുന്ന ഗുരുപൂജയില്‍ പ്രൊഫ. പൊന്നറ സരസ്വതിയെ ആദരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.