Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കൊടിമരം പ്രതിഷ്ഠിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 08:28 pm IST
inTravel

ദാരു വിഗ്രഹങ്ങള്‍ :

മരം കൊണ്ടുണ്ടാക്കുന്ന വിഗ്രഹങ്ങള്‍. ഇതില്‍ അഭിഷേകാദികള്‍ നടത്തുകയില്ല. ചാന്താടി ബലപ്പെടുത്തുന്നു.

പഞ്ചലോഹം :

ചതുര്‍ഭാഗം തുരജ മേകഭാഗം ച കാഞ്ചനം

വരിഷ്ഠമഷ്ടഭാഗം ചാ പൃഷ്ടഭാഗം ച പിത്തളം

ആയഃ കിഞ്ചിത് സമായുക്തം പഞ്ചലോഹം തുയോജയേല്‍ ‘

നാലുഭാഗം വെള്ളി, ഒരുഭാഗം സ്വര്‍ണ്ണം, എട്ടു ഭാഗം ചെമ്പ്, എട്ടു ഭാഗം പിച്ചളയും അല്‍പം ഇരുമ്പും ചേര്‍ത്തുരുക്കി വാര്‍ത്തെടുക്കുന്ന വിഗ്രഹം.

ലേഖനം :

ചായമുപയോഗിച്ച് വരച്ചെടുക്കുന്നവ.

മണല്‍ വിഗ്രഹങ്ങള്‍ :

മണലില്‍ അഷ്ടബന്ധം പോലുള്ള പശ ചേര്‍ത്തുണ്ടാക്കുന്നത്.

രത്‌നക്കല്‍ വിഗ്രഹം :

നീലാഞ്ജനം, ചന്ദ്രകാന്തം തുടങ്ങിയ രത്‌നക്കല്ലുകള്‍ കൊണ്ടുണ്ടാക്കിയ വിഗ്രഹം.

സങ്കല്‍പ്പബിംബം:

മനസ്സില്‍ ഏതെങ്കിലും ദേവന്റെ രൂപം സങ്കല്‍പ്പിച്ചും ആരാധിക്കാം.

ഉത്തരായനത്തിലെ വെളുത്ത പക്ഷമാണ് പ്രതിഷ്ഠയ്‌ക്ക് നല്ലത്. മകം, ചതയം എന്നിവ ഒഴികെയുള്ള ഊണ്‍ നാളുകള്‍ നല്ലതാണ്. പ്രതിഷ്ഠാരാശിയുടെ അഞ്ച്, എട്ട്, ഒന്‍പത്, പന്ത്രണ്ട് ഭാഗങ്ങളില്‍ പാപഗ്രഹങ്ങള്‍ ഇല്ലാതിരിക്കണം.

പ്രതിഷ്ഠാകര്‍മ്മം

വിഗ്രഹത്തിനടിയിലെ കൂര്‍ത്തനാളം പീഠത്തിന്റെ കുഴിയില്‍ മന്ത്രോച്ചാരണസഹിതം തന്ത്രി ശുഭമുഹൂര്‍ത്തത്തില്‍ ഇറക്കി വയ്‌ക്കുന്നതാണ് പ്രതിഷ്ഠ. ഇത് പ്രകൃതി-പുരുഷ സംയോഗ പ്രതീകവുമാണ്.

പ്രതിഷ്ഠയ്‌ക്കു മുമ്പ് പ്രാസാദശുദ്ധി, ജലാധിവാസം, അനവധി പൂജകള്‍, ഹോമങ്ങള്‍, ബിംബശുദ്ധി, ശയ്യാപൂജ, ജലോദ്ധാരം, ധ്യാനാധിവാസം, ജീവാവഹനം, നേത്രോന്മീലനം മുതലായ അനേകം ക്രിയകളും നപുംസകശിലാ പ്രതിഷ്ഠയും നടത്തണം. അതിനുശേഷമാണ് പ്രാണപ്രതിഷ്ഠ.

ഗര്‍ഭഗൃഹത്തെ ഏഴേ ഗുണം ഏഴ് നാല്‍പ്പത്തിയൊമ്പത് കള്ളികളാക്കി തിരിച്ചാല്‍ മധ്യത്തിലേത് ബ്രഹ്മപദം. ഇതിനു ചുറ്റും ദേവപദം, അതിനുചുറ്റും മാനുഷപദം, അതിനുചുറ്റും പിശാചപദം. ബ്രഹ്മപദത്തെ തെക്കുവടക്കു രേഖകള്‍കൊണ്ട് പതിനഞ്ചായും അതിനു പിന്നിലെ ദേവപദത്തെ പതിമൂന്നായും അതിനു പുറത്തുള്ള മാനുഷപദത്തെ പതിനൊന്നായും അതിനു പുറത്തെ പിശാചപദത്തെ ഒന്‍പതായും ഭാഗിക്കണം. മഹാശിവലിംഗം ബ്രഹ്മപദത്തിന്റെ മധ്യത്തിലുള്ള അംശത്തിലും അല്‍പലിംഗത്തെ ബ്രഹ്മപദത്തിന്റെ രണ്ടാമത്തെ അംശത്തിലും വിഷ്ണുവിനെ മൂന്നാമത്തേതിലും സുബ്രഹ്മണ്യന്‍, ശങ്കരനാരായണന്‍ എന്നിവരെ നാലാമത്തേതിലും ദുര്‍ഗ്ഗയെ ആറാമത്തേതിലും അയ്യപ്പനെ പതിനാറാമത്തെ അംശത്തിലും ഗണപതിയെ ഇരുപതാമത്തേതിലും പ്രതിഷ്ഠിക്കാം. ബ്രഹ്മപദത്തിന് മധ്യം മുതല്‍ പിന്നിലേക്ക് നാല്‍പ്പത്തൊന്നു കള്ളികള്‍ ഉണ്ട്.

കൊടിമരം

മനുഷ്യശരീരത്തിലെ നട്ടെല്ലുപോലെയാണ് ക്ഷത്രത്തിനു കൊടിമരം. കൊടിമരത്തിലെ വെണ്ടകകള്‍ എന്ന തടിപ്പുകള്‍ നട്ടെല്ലിലെ കശേരുക്കളെ ഓര്‍മ്മിപ്പിക്കുന്നു. നട്ടെല്ലിലേതുപോലെ കൊടിമരത്തിലും ഇവ ഒറ്റ സംഖ്യയായിരിക്കണമെന്നാണ് നിയമം. കൊടിമരത്തിനകത്തെ മരം കൊണ്ടോ കോണ്‍ക്രീറ്റുകൊണ്ടോ ഉള്ള ഭാഗം സുഷുമ്‌നാ നാഡിയെ പ്രതിനിധാനം ചെയ്യുന്നു. കൊടി മുതല്‍ കീഴോട്ടുള്ള ഭാഗങ്ങള്‍ ഇഡ, പിംഗള നാഡികളാണ്.

കൊടി കുണ്ഡലിനിശക്തിയേയും വാഹനം പ്രാണനേയും പ്രതിനിധാനം ചെയ്യുന്നു.

താല്‍കാലിക കൊടിമരങ്ങളില്‍ ആലില, പ്ലാവില, മാവില എന്നിവ കൂട്ടിക്കെട്ടി കൊടിമരത്തില്‍ ആധാരചക്രങ്ങളുണ്ടാക്കുന്നു. കൊടിമരത്തിലെ മണ്ഡിപ്പലക അവസാനത്തെ ആധാരചക്രമാണ്. ഗര്‍ഭഗൃഹമധ്യത്തില്‍ നിന്ന് അഞ്ചോ ആറോ ഏഴോ ഉത്തരദണ്ഡ് അകലത്തില്‍ കൊടിമരം പ്രതിഷ്ഠിക്കാം. ദ്വാരനീളമാണ് കൊടിമരത്തിന്റെ ഉയരത്തിന്റെ മാനദണ്ഡം. ഉയരം 7,9,10,11, 12, 13 ദ്വാരനീളമോ താഴികക്കുടത്തോളമോ യോനി ഒപ്പിച്ചോ ആകാം. ഗര്‍ഭഗൃഹത്തിന്റെ 1/4, 1/5, 1/6 കണ്ണ് വണ്ണവും അല്‍പം കുറഞ്ഞ തലവണ്ണവുമായി ദ്വാരദണ്ഡകലത്തില്‍ ധ്വജം സ്ഥാപിക്കണം. ഉയരം ദ്വാരനീളത്തിന്റെ 10, 15, 17, 20 ഇരട്ടിവരെ ആകാം. തറ, വേദി, സ്തംഭം, മണ്ഡിപ്പലക, വീരകാണ്ഡം, വാഹനം, യഷ്ടി എന്നീ അവയവങ്ങള്‍ ധ്വജത്തിനു കല്‍പിച്ചിട്ടുണ്ട്.

ശിവന് കാളയും വിഷ്ണുവിന് ഗുരുഡനും ശങ്കരനാരായണന് കാളപ്പൂറമേറിയ ഗരുഡനും മൂഷികന്‍ ഗണപതിക്കും അയ്യപ്പന് കുതിരയും സുബ്രഹ്മണ്യന് മയിലും കോഴിയും ഭഗവതിക്ക് സിംഹവും കൊടിമരത്തില്‍ ചിഹ്നങ്ങളാണ്. കൊടി തൂക്കാനുള്ള യഷ്ടി വടക്കോട്ട് സ്ഥാപിക്കണം തറയ്‌ക്ക് താഴോട്ടുള്ള നാളം ഒരു ദ്വാരനീളമെങ്കിലും ഉണ്ടാകണം. ഇത് അടിയിലെ ആധാരശിലയില്‍ ഉറച്ചിരിക്കും. വേദിക്കു മുകളിലുള്ള ഊര്‍ധ്വമുഖ പത്മദളങ്ങളില്‍ അഷ്ടദിക്പാലകര്‍ വസിക്കുന്നു. ചെമ്പുപൊതിഞ്ഞ കൊടിമരം ഇടിമിന്നലില്‍ നിന്നും രക്ഷിക്കുന്ന രക്ഷാചാലകം കൂടിയാണ്. അതുകൊണ്ടാണ് ക്ഷേത്രസമീപത്തെ കെട്ടിടങ്ങള്‍ക്ക് കൊടിമരത്തേക്കാള്‍ ഉയരം പാടില്ലന്നുപറയുന്നത്. കുണ്ഡലിനിശക്തിയാകുന്ന കൊടിക്കൂറയെ പ്രാണായാമത്തിലൂടെ ചൈതന്യ ശൃംഗത്തിന്റെ ഉച്ചകോടിയിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രതീകമാണ് കൊടിയേറ്റ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.