തിരുവനന്തപുരം: തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപത്ത് കൂടെ കടന്നുപോകുന്ന ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ണമ്മൂല കുമാരപുരം ചെന്നിലോട് സ്വദേശി ഷിബിന്റെ മക്കളായ സെബ (9), സെബിൻ (6) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
റെയില്‍വേ ട്രാക്കില്‍ പരിശോധന നടത്തവേ തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സമീപത്തായി ഷെബിന്റേത് കരുതുന്ന കൈപ്പത്തിയും കണ്ടെത്തിയിട്ടുണ്ട്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഷിബിന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഷിബിന്റെ മൃതദേഹത്തിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് വിവരം. പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയത്. കുട്ടികളെ കാണാനില്ലെന്ന് കാട്ടി മാതാവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. എസ്എപി ക്യാമ്പ് ഓഫീസ് ജീവനക്കാരി അന്ന ജോസാണ് കുട്ടികളുടെ അമ്മ.
















