മരട്: സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്) വനിതാസമിതിയുടെ സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ നടന്നു. സവാക് സംസ്ഥാന പ്രസിഡന്റ് ജി. വിശാഖന്‍ ഉദ്ഘാടനം ചെയ്തു. വനിതാസമിതി സംസ്ഥാന ട്രഷറര്‍ ബിന്ദു ജയചന്ദ്രന്‍ അധ്യക്ഷയായി. സുദര്‍ശനന്‍ വര്‍ണ്ണം, അലിയാര്‍ പുന്നപ്ര, ഇടക്കൊച്ചി സലിംകുമാര്‍, വിനോദ് കുമാര്‍, എം.ജി. പങ്കജാക്ഷനുണ്ണി, ബിന്ദു സജിത്കുമാര്‍, വത്സല, ലീനാ ആന്റണി, മധു പുന്നപ്ര, ഡോ. സനോജ് ആന്‍, ലൈലാ ദേവി, രാജേശ്വരി പ്രസാദ് എന്നിവര്‍ സംസാരിച്ചു.
















