കൊച്ചി: ടൂര്‍പാക്കേജ് ഡ്രൈവര്‍മാര്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കണമെന്ന് ടൂര്‍ പാക്കേജ് ഡ്രൈവേഴ്‌സ് സംഘം ആവശ്യപ്പെട്ടു. ടൂറിസ്റ്റ് ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ടാക്‌സികാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ നികുതി ഉപേക്ഷിക്കണമെന്നുള്ള ആവശ്യവും യോഗം ഉന്നയിച്ചു. സംസ്ഥാന സംഘടന പ്രസിഡന്റ് ഉണ്ണി ആലുവ അദ്ധ്യക്ഷനായി. ബിഎംഎസ് സംസ്ഥാനസെക്രട്ടറി ആര്‍.രഘുരാജ്, ജില്ലാ സെക്രട്ടറി കെ.വി.മധുകുമാര്‍, എറണാകുളം മേഖലാ സെക്രട്ടറി റിബിന്റാം, സംസ്ഥാന ജന.സെക്രട്ടറി ഹൃദുലേഷ് പറവൂര്‍, വൈസ് പ്രസിഡന്റ് ശിവകുമാര്‍ തിരുവനന്തപുരം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ആര്‍.രഘുരാജ് (പ്രസിഡന്റ്) ഉണ്ണിആലുവ (സംഘടനാ പ്രസിഡന്റ്) ഹൃദുലേഷ് (ജന.സെക്രട്ടറി) റിബിന്റാം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















