കോഴിക്കോട്: കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് കൊലക്കേസില്‍പ്പെടുത്തി കെ. കരുണാകരനെ ജയിലിലടയ്‌ക്കാന്‍ ശ്രമം നടത്തിയെന്ന് മകനും കെപിസിസി മുന്‍ പ്രസിഡന്റുമായ കെ. മുരളീധരന്‍ എംഎല്‍എ.
തട്ടില്‍ എസ്റ്റേറ്റ് കേസില്‍ കരുണാകരനെ പ്രതിയാക്കി കൊലക്കുറ്റത്തിന് കേസെടുക്കാനായിരുന്നു നീക്കം. അന്ന് കോണ്‍ഗ്രസ് ആയിരുന്നു കേരളം ഭരിച്ചത്. എല്ലാ രാഷ്‌ട്രീയക്കാരും ഒരു പോലെ അംഗീകരിച്ച നേതാവായിരുന്നിട്ടും സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയാണ് കരുണാകരന് വെല്ലുവിളികള്‍ ഉണ്ടായത്.
കെ. കരുണാകരന്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് ദേശീയ തപാല്‍ വകുപ്പ് തയ്യാറാക്കിയ പ്രത്യേക കവര്‍ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍.
















