കൊല്ലം: നയതന്ത്രത്തിലും സൈനികരംഗത്തും ഇന്ത്യ-ചൈന ബന്ധം സങ്കീര്‍ണമാകുന്ന അവസരത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പിണറായി വിജയന്റെ നടപടി മുഖ്യമന്ത്രി പദത്തിന് ചേര്‍ന്നതല്ലെന്ന് പൂര്‍വ സൈനിക സേവാ പരിഷത്ത്.
ഇസ്രയേല്‍ എന്നും ഇന്ത്യക്കൊപ്പം നിന്നിട്ടുള്ള രാജ്യമാണ്. ഇസ്രയേല്‍ അധിനിവേശ രാജ്യമാണെന്ന് വിമര്‍ശിക്കുന്ന മുഖ്യമന്ത്രി ചൈന ഭൂട്ടാനിലും ഇന്ത്യയുടെ ഭാഗമായ സിക്കിമിലും അരുണാചല്‍ പ്രദേശിലും നടത്തുന്ന അധിനിവേശ ശ്രമങ്ങളെയും അവകാശ വാദത്തെയും കാണാത്തത് ചൈനയോടുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൂറാണ് തെളിയിക്കുന്നത്. ഇന്ത്യ-ചൈന യുദ്ധസമയത്ത് ചൈനയെ ന്യായീകരിച്ച ഇഎംഎസിന്റെ പിന്‍തലമുറക്കാരനില്‍നിന്ന് കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിള ആരോപിച്ചു.
ജൂലായ് 26ന് കാര്‍ഗില്‍ വിജയ്ദിവസ് രാഷ്‌ട്രസുരക്ഷാ ദിനമായി ആചരിക്കും. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെയും യുദ്ധത്തില്‍ പരിക്കേറ്റ സൈനികരുടെയും വീടുകള്‍ സന്ദര്‍ശിക്കുന്ന സൈന്യമാതൃശക്തി പ്രവര്‍ത്തകര്‍ വീരനാരികളെ ആദരിക്കും.
















