തിരുവനന്തപുരം: കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പാലക്കാട് ജില്ലയില്‍ ആഫ്രിക്കന്‍ മുഷി കൃഷി കാരണം മത്സ്യ സമ്പത്തിനും പരിസ്ഥിതിക്കും കോട്ടം സംഭവിക്കുന്നതിനാല്‍ കൃഷി നിരോധിക്കണമെന്ന ഫിഷറീസ് ഡയറക്ടറുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം.
ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ മൂലം പാലക്കാട് ജില്ലയില്‍ പലയിടത്തും ജനവാസം ദുഷ്‌കരമായതായും മലിനീകരണത്തിന് കാരണമാകുന്നതായും പരാതികളുണ്ടായിരുന്നു.
















