കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ടയായ സന്ദേശ് ജിങ്കാന്‍ ടീമില്‍ തുടരും. ബ്ലാസ്റ്റേഴ്സ് മൂന്ന് വർഷത്തേക്ക് കരാർ ഒപ്പിട്ടു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ജിങ്കാന്‍.
ആക്രമണത്തേക്കാളുപരി പ്രതിരോധ നിരയുടെ കരുത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് പല മല്‍സരങ്ങളും ജയിച്ച് കയറിയത്. ഇൗയൊരു സാഹചര്യത്തിലാണ് ജിങ്കാനെ നില നിര്‍ത്തേണ്ടത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചടുത്തോളം നിര്‍ണായകമായത്. സി.കെ വിനീത്, മെഹ്താബ് എന്നിവരുമായി ബ്ലാസ്റ്റേഴ്സ് കരാര്‍ പുതുക്കിയിട്ടുണ്ട്.
















