ഇടുക്കി: പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ മറവില്‍ ചരിത്ര പ്രസിദ്ധമായ പാഞ്ചാലിക്കുളം നികത്താന്‍ ശ്രമം. ടൂറിസം പദ്ധതിയുടെ ഭാഗമായാണ് കുളം നികത്താന്‍ ശ്രമിക്കുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ സംഘടിച്ച് നീക്കം തടഞ്ഞു. തൃശൂര്‍ ആസ്ഥാനമായുള്ള കമ്പനിയാണ് പാഞ്ചാലിമേട്ടില്‍ ടൂറിസം വകുപ്പിനായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്.
മൂന്ന് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ടൂറിസം വകുപ്പില്‍ നിന്ന് അനുമതി നല്‍കിയിരിക്കുന്നത്. പാഞ്ചാലിമേടിന്റെ പ്രവേശന കവാടം, റോപ്പ് വേ, പൂന്തോട്ടം എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികളാണ് നടപ്പാക്കുന്നത്. ടൂറിസം പദ്ധതി വരുന്നതോടെ പാഞ്ചാലിമേടിന്റെ ചരിത്രപ്രാധാന്യം ബോധപൂര്‍വ്വം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
















