ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനായി മോഡലിംഗ് രംഗത്തുനിന്ന് ഒരു താരം. ഹൈജമ്പിലാണ് ഈ താരം മത്സരിക്കുന്നത്. ഹോങ്കോങ്ങില്‍നിന്നുള്ള സിസിലിയ യ്യുങ് മാന്‍ വായിയാണ് ചാമ്പ്യന്‍ഷിപ്പിലെ താരസുന്ദരി.
വാം അപ് ഏരിയയിലെത്തുന്ന സിസിലിയ ഏവരുടെയും ശ്രദ്ധാ കേന്ദ്രമാണ്. ഹോങ്കോഗിലെ ദേശീയ റിക്കാര്‍ഡ് (1.88 മീറ്റര്‍) ജേതാവായ സിസിലിയ റിയോ ഒളിമ്പിക്സില്‍ പങ്കെടുത്തിരുന്നു. ഹോങ്കോഗിലെ പ്രശസ്തമായ കമ്പനികളുടെ പരസ്യമോഡലായ ഈ 22കാരി കലിംഗ സ്‌റ്റേഡിയത്തിലും മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. വോളിബോള്‍ കളിക്കാരിയായിട്ടായിരുന്നു സിസിലിയയുടെ തുടക്കം. പിന്നീട് ഹൈജമ്പിലേക്ക് മാറുകയായിരുന്നു.
ഒരു വര്‍ഷം തന്നെ രണ്ട് തവണ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിട്ടുണ്ട് . ഈയിനത്തില്‍ ചൈനയുടെ ലിയു ജിന്‍ഗി (1.90 മീറ്റര്‍)യുടെ പേരിലാണ് സീസണിലെ മികച്ച പ്രകടനം.
















