തലശ്ശേരി: ജിഎസ്ടിയുടെ മറവില്‍ സംസ്ഥാനത്ത് നടക്കുന്നത് ഉദ്യോഗസ്ഥരാജാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജിഎസ്ടി നിയമത്തെക്കുറിച്ച് വ്യക്തമായി പഠിക്കുവാനോ വ്യാപാരി വ്യവസായികളെ പഠിപ്പിക്കുവാനോ തയ്യാറാവാത്ത സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന റെയ്ഡും നടപടികളും അംഗീകരിക്കാന്‍ കഴിയില്ല.
പുതിയ നിയമത്തെക്കുറിച്ച് വ്യക്തമായ യാതൊരു അറിവുമില്ലാത്ത ഉദ്യോഗസ്ഥരാണ് എറണാകുളത്തും മറ്റും വ്യാപാരികളെ ദ്രോഹിക്കുന്നത്. ഇത് സംസ്ഥാനത്ത് വ്യാപകമാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ അന്യായമായ ഉദ്യോഗസ്ഥ നീക്കങ്ങള്‍ക്കെതിരെ 11ന് നടക്കുന്ന വ്യാപാര ഹര്‍ത്താല്‍ വിജയിപ്പിക്കേണ്ടത് മുഴുവന്‍ കച്ചവടക്കാരുടെയും കടമയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജവാദ് അഹമ്മദ്, സക്കീര്‍ കാത്താണ്ടി, റജി ചീരന്‍, നിഷാന്ത് എന്നിവര്‍ പങ്കെടുത്തു,
















