കണ്ണൂര്‍: വായനാപക്ഷാചരണം സമാപനം ഇന്നും നാളയും ചിറക്കല്‍ ഫോക്‌ലോര്‍ അക്കാദമിയില്‍ നടക്കും. ഇന്ന് രാവിലെ 10ന് എഡിഎം മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്യും. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ ഐവി ദാസ് അനുസ്മരണം നടത്തും. മികച്ച ലൈബ്രറി പ്രവര്‍ത്തകനുള്ള സി.കെ.ശേഖരനെ പുരസ്‌കാരം നേടിയ കെ.എം.പി.നമ്പീശനെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍ ആദരിക്കും.
യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജില്ലാതല വായനാമല്‍സരം നാളെ രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി ഉദ്ഘാടനം ചെയ്യും. സബ്ജില്ലാതല മല്‍സരത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മല്‍സരത്തില്‍ പങ്കെടുക്കണം.
















