മലപ്പുറം: പ്രമുഖ പണ്ഡിതനും എസ്വൈഎസ് സംസ്ഥാന ട്രഷററുമായ കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട് (68) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫൈസി ഇന്നലെ പുലര്‍ച്ചെ നാലിനാണ് മരിച്ചത്.
തിരൂര്‍ക്കാട് കുന്നത്ത് പരേതനായ മൂസ ഹാജിയുടെ മകനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ മൂത്ത സഹോദരനാണ്. തിരൂര്‍ക്കാട് ജുമാമസ്ജിദില്‍ ഖബറടക്കി.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം, പട്ടിക്കാട് ജാമിഅ നൂരിയ്യ സെക്രട്ടറി, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നീ അഫ്കാര്‍ വാരിക എക്സിക്യുട്ടീവ് ഡയറക്ടര്‍, പട്ടിക്കാട് എംഇഎ എഞ്ചിനീയറിങ് കോളജ് വൈസ് ചെയര്‍മാന്‍, കേരളാ പ്രവാസി ലീഗ് ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന ചെയര്‍മാന്‍, സമസ്ത മലപ്പുറം ജില്ലാ ജോ.സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
















