കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ആന്റോ ജോസഫിനെ അന്വേഷണസംഘം മൊഴിയെടുക്കാനായി വിളിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘം ആന്റോ ജോസഫിനെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്.
നടി അക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ആന്റോ ജോസഫ് പള്‍സറുമായി ബന്ധപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങളാണ് ആന്റോ ജോസഫില്‍നിന്നും പോലീസ് ചോദിച്ചറിയുന്നത്.
കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ പോലീസ് ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കുന്നുണ്ട്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും ദിലീപിന്റെ സഹോദരന്‍ അനൂപ്, മിമിക്രി കലാകാരന്‍ കലാഭവന്‍ കെ എസ് പ്രസാദ് എന്നിവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു.
പള്‍സര്‍ സുനിക്കൊപ്പം ധര്‍മജന്‍ നില്‍ക്കുന്ന ചിത്രം പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചത്. പള്‍സര്‍ സുനിയെ ഓര്‍മ്മയില്ലെന്നും ഒപ്പം ഫോട്ടോ എടുക്കുന്നതുവരെ അന്വേഷിക്കാറില്ലെന്നും ധര്‍മജന്‍ വ്യക്തമാക്കിയിരുന്നു.
















