പത്തനംതിട്ട: പന്തളത്തിനടുത്ത് പെരുമ്പുളിക്കലില്‍ മകന്‍ മാതാപിതാക്കളെ കൊന്ന ശേഷം കിണറ്റിലിട്ട് മൂടി. കീരുകുഴി പൊങ്ങലടി കാഞ്ഞിരമിളയില്‍ കെ.എം.ജോണ്‍ (70), ഭാര്യ ലീലാമ്മ (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ മാത്യൂസ് ജോണ്‍ (മജോ, 33) പന്തളം പൊലീസിന്റെ പിടിയിലായി.
ജൂണ്‍ 25ന് രാത്രി മാതാപിതാക്കളുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് മജോ ഇരുവരെയും തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീടിന് അല്‍പം അകലെയുള്ള റബര്‍ തോട്ടത്തിലെ കിണറില്‍ മൃതദേഹങ്ങള്‍ ഇടുകയായിരുന്നു. എന്നാല്‍ ദുര്‍ഗന്ധം പുറത്തേക്ക് വമിച്ചതോടെ മജോ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണര്‍ മൂടുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ വീടിനടുത്തുള്ള കിണര്‍ മൂടുന്നത് കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നി മാത്യുവിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വിവരം പോലീസിലറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ കിണറ്റിലെ മണ്ണു നീക്കുകയായിരുന്നു.
ലഹരിമരുന്നുകള്‍ക്ക് അടിമയായ ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് സംശയം. കിണറ്റിലുള്ള മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പോലീസ് ശ്രമം നടത്തുകയാണ്
















