കൊച്ചി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യക്കടകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി. ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കി മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മദ്യ വില്‍പ്പന മറ്റ് കച്ചവടക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകരുത്. ഇക്കാര്യം ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. മദ്യക്കച്ചവടം വഴിവാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കുന്ന നിലയിലാകരുതെന്നും കോടതി നിര്‍ദേശിച്ചു. മദ്യക്കച്ചവടം എങ്ങനെ വേണമെന്ന് ലൈസൻസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിരീക്ഷിച്ചു.
ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യവ്യാപാരം തന്‍ന്റെ വ്യാപാര സ്ഥാപനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ഒരു വ്യാപാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
















