സുൽത്താൻ ബത്തേരി: വയനാട്ടിൽ വൻ സ്ഫോടക ശേഖരം പിടികൂടി. 200 പെട്ടികളിൽ ജലാറ്റിൻ സ്റ്റിക്കുകളും വെടിയുപ്പും 10 പെട്ടി തിരികളുമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കർണാടകയിൽ നിന്നും വന്ന ലോറിയിൽ ഉള്ളിച്ചാക്കുകൾക്കിടയിലാണ് സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടർന്ന് ഇന്ന് രാവിലെ എട്ടോടെ മുത്തങ്ങയിലെ തകരപ്പാടിയിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്.
ലോറി ഡ്രൈവർ തൃശൂർ ദേശമംഗലം സ്വദേശികളായ സത്യനേശൻ (59), ക്ലീനർ കൃഷ്ണകുമാർ (40) എന്നിവരും ലോറിക്കു മുന്നിലായി പൈലറ്റ് കാറിൽ വന്നിരുന്ന തമിഴ്നാട് സ്വദേശികളായ രംഗനാഥൻ (38) സുരളി കൃഷ്ണൻ (36) എന്നിവരുമാണ് പിടിയിലായത്.
















