വത്തിക്കാന്‍: പോപ്പ് ഫ്രാൻസിസിന്റെ പ്രധാനപ്പെട്ട ഉപദേശകരിലൊരാളായ കർദിനാളിന്റെ വീട്ടിൽ മയക്കു മരുന്ന് ഉപയോഗവും സ്വവർഗ സെക്സ് പാർട്ടിയും. ഇറ്റലിയിലെ കർദിനാളിന്റെ വസതിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന രംഗങ്ങൾ കാണാനിടയായത്.
വൈദീകരുടെ ലൈംഗീകാതിക്രമം തടയുന്ന സമിതി തലവൻ ഫ്രാന്‍സികോ കൊക്കോപാല്‍ മെരിയോയുടെ വീട്ടില്‍ തന്നെയാണ് ഇത്തരത്തിലുള്ള ആഭാസത്തരങ്ങൾ അഴിഞ്ഞാടിയത്. വൈദികന്റെ വീട്ടിൽ നിന്നും ഉയർന്ന് വന്ന ശബ്ധം അസഹനീയമായതിനെ തുടർന്ന് സമീപ വാസികൾ തന്നെയാണ് പോലീസിനെ അറിയിച്ചതും.
ഇറ്റാലിയന്‍ ന്യൂസ് പേപ്പറായ സെക്കന്‍ഡ് ഫാറ്റോ ക്വോറ്റിഡിയാനോയിലാണ് ഈ വിവാദ വാര്‍ത്ത വന്നിട്ടുള്ളത്. പോപ്പ് ഫ്രാന്‍സിസ് പൗരോഹിത്യ പ്രവര്‍ത്തിയെ ഉന്നത മൂല്യങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പുരോഹിതന്മാരുടെ ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത്.
















