ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും നൊവാക് ദ്യോക്കോവിച്ചിനും വിജയത്തുടക്കം. മല്‍സരം പുരോഗമിക്കവെ ഫെഡററുടെ എതിരാളി അലക്‌സാണ്ടര്‍ ഡോള്‍ ഗോപൊളോവ് പരിക്കിനെത്തുടര്‍ന്ന് മല്‍സരം പൂര്‍ത്തിയാക്കാനാവാതെ മടങ്ങിയതാണ് ഫെഡററുടെ രണ്ടാം റൗണ്ട് പ്രവേശനം എളുപ്പമാക്കിയത്.
ഫെഡറര്‍ 6-3, 30 എന്ന സ്‌കോറിന് മുന്നിട്ട് നില്‍ക്കെയാണ് ഗോപൊളോവ് പിന്‍വാങ്ങിയത്. രണ്ടാം സീഡ് താരമായ ജോക്കോവിച്ചിനും മല്‍സരം പൂര്‍ത്തിയാക്കാനായില്ല. എതിരാളി മാര്‍ട്ടിന്‍ ക്ലിസാന്‍ പരിക്കിനെത്തുടര്‍ന്ന് മടങ്ങിയതാണ് ദ്യോക്കോവിച്ചിനെ അനായാസമായി രണ്ടാം റൗണ്ടിലെത്തിച്ചത്.
















