കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ ജയിലിലെ ഫോണ്‍ വിളി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജയിലില്‍ നിന്ന് വിളിച്ചത് നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയുമാണെന്ന് സുനി വ്യക്തമാക്കി. കത്തിലെ വിവിരങ്ങള്‍ സ്ഥിരീകരിക്കുന്നതായിരുന്നു സുനിയുടെ മൊഴി.
നാല് തവണ ഇവരെ വിളിച്ചതായി സുനി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പണം ആവശ്യപ്പെട്ടായിരുന്നു വിളിച്ചതെന്നും സുനി വ്യക്തമാക്കിയിട്ടുണ്ട്. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാദിര്‍ഷയെയും അപ്പുണ്ണിയെയും സുനിയെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
















