കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്തേക്കും. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന കേസിലാണ് ചോദ്യം ചെയ്യുക. കേസില്‍ കാക്കനാട്ട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുനിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. സുനിയ ചോദ്യം ചെയ്യുന്നതിനായി പോലീസ് ചോദ്യാവലിയും തയാറാക്കിയിട്ടുണ്ട്.
ജയിലിലായിരുന്ന സമയത്തെ സുനിയുടെ മൊഴി, സഹതടവുകാരുടെ മൊഴി, ജയിലില്‍നിന്ന് കണ്ടെത്തിയ സുനിയുടെ ഫോണ്‍വിളികളുടെ വിവരങ്ങള്‍, കാവ്യാമാധവന്റെ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ എന്നിവയെല്ലാം വിശദമായി പരിശോധിച്ചാണ് പോലീസ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം.
















