കൊച്ചി: വത്തിക്കാനിലെ വിശ്വാസകാര്യ തിരുസംഘത്തിലെ അംഗമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പോപ്പ് ഫ്രാന്‍സിസ് വീണ്ടും നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് പുനര്‍ നിയമനം.
2012 മുതല്‍ വിശ്വാസ തിരുസംഘത്തിലെ ഏഷ്യയില്‍ നിന്നുള്ള ഏക അംഗമാണ് മാര്‍ ആലഞ്ചേരി. 19 കര്‍ദിനാള്‍മാരാണു തിരുസംഘത്തിലുള്ളത്. വിശ്വാസസംബന്ധിയായ വിവിധ വിഷയങ്ങളില്‍ മാര്‍പാപ്പയ്‌ക്കു ഉപദേശങ്ങള്‍ നല്‍കുന്ന തിരുസംഘത്തിന്റെ പുതിയ തലവന്‍ ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്‌ക്കോ ലദാറിയ ഫെറെറാണ്.
പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കാറ്റക്കെസിസ്, ക്രിസ്തീയ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ എന്നിവയിലും അംഗമാണു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി.
















