ന്യൂദല്‍ഹി: ഹിന്ദുവിരുദ്ധ കലാപത്തില്‍ മമതയുടെ ബംഗാള്‍ വീണ്ടും കത്തുന്നു. ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ ശരിഅത്ത് നിയമപ്രകാരം ശിക്ഷിക്കാന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം കലാപം അഴിച്ചുവിടുന്നത്. പോലീസ് വാഹനങ്ങള്‍, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് തീയിട്ടു. സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗത്തിനും ഇരയാകുന്നുണ്ട്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി. പ്രദേശത്ത് മൂന്ന് കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി പ്രസിഡണ്ട് ദിലീപ് ഘോഷ് ആവശ്യപ്പെട്ടു.
കൊല്‍ക്കത്തയില്‍നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയുള്ള ബദുരിയയാണ് കലാപകേന്ദ്രം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നിരവധി ഹിന്ദു വീടുകളും കടകളും തകര്‍ക്കപ്പെട്ടു. പ്രധാന റോഡുകള്‍ കലാപകാരികള്‍ ഉപരോധിച്ചു. പത്തോളം പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ട്രെയിന്‍ സര്‍വ്വീസുകളും തടസ്സപ്പെടുത്തി.
കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. ഭരണകൂട പിന്തുണയോടെയാണ് കലാപമെന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ബിജെപി ഓഫീസുകള്‍ തകര്‍ത്തതായും രണ്ടായിരത്തിലേറെ വരുന്ന ആള്‍ക്കൂട്ടമാണ് ഹിന്ദു വീടുകള്‍ ആക്രമിക്കാനെത്തുന്നതെന്നും ചൂണ്ടിക്കാട്ടി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു.
ചില മതതീവ്രവാദ സംഘടനയാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നും വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ മറച്ചുവച്ചതാണ് സ്ഥിതി വഷളാക്കിയതെന്നും കോണ്‍ഗ്രസ് എംഎല്‍എ റഹിം പറഞ്ഞു. കലാപത്തെ തുടര്‍ന്ന് ജഗന്നാഥ യാത്രയുടെ ഭാഗമായുള്ള രഥയാത്രകള്‍ പലയിടങ്ങളിലും തടസ്സപ്പെട്ടു.
ഗവര്‍ണര്‍ക്കെതിരെ മമത; ശ്രദ്ധതിരിക്കാനെന്ന് ആരോപണം
ന്യൂദല്‍ഹി: സംസ്ഥാനത്ത് കലാപം പടരുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ അനാവശ്യ വിവാദമുയര്‍ത്തി മുഖ്യമന്ത്രി മമത. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി തന്നോട് മോശമായി ഫോണില്‍ സംസാരിച്ചുവെന്നാണ് മമതയുടെ ആരോപണം. ബിജെപി ബ്ലോക്ക് പ്രസിഡണ്ടിനെപ്പോലെയാണ് ഗവര്‍ണര്‍ പെരുമാറിയത്.
രാജ്ഭവന്‍ ബിജെപിയുടെ ഓഫീസല്ലെന്ന് ഗവര്‍ണര്‍ മനസിലാക്കണം. മമത ആരോപിച്ചു. കലാപത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ത്രിപാഠി മമതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ പേരിലുള്ള വിവാദം അനാവശ്യമാണെന്നും സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞു.
കലാപം തുടര്‍ക്കഥ
ന്യൂദല്‍ഹി: മുസ്ലിം മതപ്രീണനം നയമാക്കിയ മമതാ ഭരണത്തില്‍ ബംഗാളില്‍ ഹിന്ദുക്കള്‍ക്കെതിരെ കലാപം തുടര്‍ക്കഥയാവുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രാദേശിക ചുമതലകളിലുള്ള മുസ്ലിം മതനേതാക്കളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം പത്ത് ജില്ലകളില്‍ കലാപമുണ്ടായി. മാല്‍ഡ, മൂര്‍ഷിദാബാദ്, ഹൂഗ്ലി, ഈസ്റ്റ് മിഡ്‌നാപ്പൂര്‍, വെസ്റ്റ് മിഡ്‌നാപ്പൂര്‍, നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ, ബര്‍ദ്വാന്‍ തുടങ്ങിയ ജില്ലകളില്‍ ഹിന്ദുക്കള്‍ കലാപത്തിനിരയായി. മുസ്ലിം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മമതയുടെ മുസ്ലിം പ്രീണനത്തിനെതിരെ ഹൈക്കോടതി തന്നെ രംഗത്തെത്തിയ സാഹചര്യമുണ്ടായി.
















