ചേര്‍ത്തല: ഡെങ്കിപ്പനി പടരുമ്പോഴും തണ്ണീര്‍മുക്കം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍.
താലൂക്കിലെ മറ്റ് സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ എല്ലാം താല്‍ക്കാലിക ഡോക്ടര്‍മാുടെ സേവനം പ്രയോജനപ്പെടുത്തി പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമ്പോഴും തണ്ണീര്‍മുക്കത്ത് രോഗികള്‍ക്ക് ലഭിക്കുന്നത് ഒരു ഡോക്ടറുടെ സേവനം മാത്രമാണ്. മൂന്ന് ഡോക്ടര്‍മാരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ രണ്ട് പേര്‍ അവധിയിലായതാണ് രോഗികള്‍ക്ക് ദുരിതമായത്.
ഒരു ഡോക്ടര്‍ നിയമാനുസൃതമല്ലാതെയാണ് അവധിയില്‍ പ്രവേശിച്ചിട്ടുള്ളതെന്നും വിമര്‍ശനമുണ്ട്. പ്രതിദിനം അഞ്ഞൂറോളം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. രോഗികള്‍ക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ മരുന്നുകളും ഇല്ലാത്ത സ്ഥിതിയാണ്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നതിന് കാരണമായി. കഞ്ഞിക്കുഴി ബ്ലോക്കിന്റെ നിയന്ത്രണത്തിലുള്ളതാണ് ആതുരാലയം. പഞ്ചായത്തിലെ ആറ്, ഒന്‍പത്, പത്ത് വാര്‍ഡുകളിലാണ് ഡെങ്കി പടരുന്നത്.
പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഒരുമാസം മുന്‍പ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പ്രതിരോധസംവിധാനം ഒരുക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെടുകയായിരുന്നു.
















