പിലാത്തറ: പ്രകൃതിയുമായി ഇണങ്ങിക്കളിച്ചും രസിച്ചും വിദ്യാര്‍ത്ഥികള്‍ നടത്തിയ മഴ ക്യാമ്പ് ശ്രദ്ധേയമായി. കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹരിതസേനയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ മാടായിപ്പാറയില്‍ മഴ നനഞ്ഞ് ഒത്തുകൂടിയത്. സസ്യവൈവിധ്യങ്ങള്‍ കണ്ടറിഞ്ഞും ജീവജാലങ്ങളെ നിരീക്ഷിച്ചും പ്രകൃതിയുടെയും പാറയുടെയും സൗന്ദര്യം ആസ്വദിച്ച കുട്ടികള്‍ പാറക്കുളങ്ങളില്‍ നീന്തിയും കളിച്ചും ഉല്ലസിച്ചു. ക്യാമ്പ് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആര്‍.അജിത അധ്യക്ഷത വഹിച്ചു. ആനന്ദന്‍ പേക്കടം ക്ലാസ്സെടുത്തു. ഡോ.ജിനേഷ് എരമം, യു.സജിത്ത് കുമാര്‍, രതീഷ് കഴകക്കാരന്‍, പി.മനോജ്, എ.വി.സരസ്വതി എന്നിവര്‍ സംസാരിച്ചു.
















