കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സിനിമാ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും പോലീസ് ചോദ്യം ചെയ്തു. ആലൂവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്.
ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് അനൂപിനെയും പോലീസ് വിളിപ്പിച്ചത്. ഡിവൈഎസ്‌പി വിളിച്ചിട്ടാണ് ആലുവയില്‍ എത്തിയതെന്ന് ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവുമായി ബന്ധമില്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കി. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെെന്നും പള്‍സര്‍ സുനിയുമായി ഫോട്ടോ എടുത്ത ബന്ധം മാത്രമാണുള്ളതെന്നും ധര്‍മജന്‍ വ്യക്തമാക്കി. ചില ഫോട്ടോകള്‍ കാണിച്ച് ഇവരെ പരിചയമുണ്ടോ എന്നു അന്വേഷണ സംഘം ചോദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധര്‍മജന്റെ സിനിമാസെറ്റുകളില്‍ സുനി എത്തിയിട്ടുണ്ടോയെന്നും ആരാഞ്ഞു. സുനിയെ പരിചയമില്ലെന്നും ഒരുപാടുപേര്‍ തന്നോടൊപ്പം ഫോട്ടോ എടുക്കാറുണ്ടെന്നുമാണ് പോലീസിനോട് പറഞ്ഞത്. നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചില്ല. ദിലീപും നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടിവിയില്‍ കാണിക്കുന്നത് കാണാറുണ്ടെന്നു പറഞ്ഞ ധര്‍മജന്‍, കൂടുതല്‍ ഒന്നും അറിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
















