ന്യൂദല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളില്‍ 55 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് നിതി ആയോഗ്. 2016-17ലെ നോട്ട് ആസാധുവാക്കിലനെ തുടര്‍ന്നാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ ഇത്രയധികം വളര്‍ച്ച ഉണ്ടായത്.
2015- 16 സാമ്പത്തിക വര്‍ഷത്തില്‍ 28 ശതമാനം ഡിജിറ്റല്‍ ഇടപാടുകളാണ് നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് തിരിയാന്‍ പ്രോത്സാഹനം നല്‍കി. കൂടാതെ ജിഎസ്ടി വന്നതോടെ ഇത് വീണ്ടും ഉയരുമെന്നാണ് കണക്ക് കൂട്ടുന്നത്.
രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളില്‍ ഈ വര്‍ഷം മാത്രം 24 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ ഇടപാട് രീതികളിലും സാങ്കേതിക വിദ്യയിലും ഉപഭോക്താക്കള്‍ തൃപ്തരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
















