ന്യൂദല്‍ഹി: ത്രിപുരയില്‍ നിന്നുള്ള ആറ് തൃണമൂല്‍ എംഎല്‍എമാര്‍ ഈ മാസം അവസാനത്തോടെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി റാം നാഥ് കോവിന്ദിനെ പിന്തുണയ്‌ക്കുന്നതായി തൃണമൂല്‍ എംഎല്‍എമാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം എംഎല്‍എമാരുടേത് സമയബന്ധിതമായ തീരുമാനമാണെന്ന് ബിജെപി വക്താവ് മ്രിനാല്‍ കാന്തി ഡെബ് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
2016ല്‍ കോണ്‍ഗ്രസ് വിട്ട് ത്രിണമൂലില്‍ ചേര്‍ന്നവരാണ് ആറ് എംഎല്‍എമാരും. പാര്‍ട്ടിയില്‍ ഭിന്നിപ്പ് രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ത്രിപുരയിലെ നേതൃത്വം വഹിക്കുന്ന മുകുള്‍ റോയിയെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തല്‍സ്ഥാനത്ത് നിന്ന് നേരത്തെ നീക്കിയിരുന്നു.
















