കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ വിചാരണസമയത്ത് ഒളിവിലായ രണ്ട് പ്രതികള്‍ക്കെതിരായ കേസ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജ് 28ലേക്ക് മാറ്റി. 95-ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചെന്റെ പുരയില്‍ കോയമോന്‍ എന്ന ഹൈദ്രോസ് കുട്ടി(50), 148-ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍(31) എന്നിവര്‍ക്കെതിരായ കേസാണ് മാറ്റിയത്. കോയമോന്‍ നാടന്‍ ബോംബുണ്ടാക്കുന്നതിലും നിസാമുദ്ദീന്‍ കൊലപാതകത്തിലും പങ്കെടുത്തതായും ഇരുവരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതായുമാണ് കേസ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ആനന്ദ് ഹാജരായി.
















