ചാലക്കുടി: കൊരട്ടി വൈഗെ ത്രെഡ്‌സ് കമ്പനി ജില്ലാ കള്കടര്‍ കൗശികന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ചു. അടച്ചു പൂട്ടിയ കമ്പനിയുടെ സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി മന്ത്രിതല ചര്‍ച്ച ഇന്ന് തിരൂവനന്തപുരത്ത് നടക്കുന്നതിന്റെ മുന്നോടിയായി റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ചത്.
വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തിനാണ് യോഗം വിളിച്ചിട്ടുളളത.് വ്യവസായത്തിന് പുറമേ റവന്യൂ, തൊഴില്‍ വകുപ്പ് സെക്രട്ടറിമാര്‍, എം.എല്‍.എ. ബി.ഡി.ദേവസി, മനേജ്‌മെന്റ് പ്രതിനിധികള്‍, യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അടച്ച് പൂട്ടിയ കമ്പനിയിലെ മെഷിനറി അടക്കമുള്ള സാധനങ്ങള്‍ നിക്കുന്നത് സംബന്ധിച്ച് കര്‍ണ്ണാടക കോടതി നിയോഗിച്ച ലിക്വിഡേറ്റര്‍ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് യോഗം വിളിച്ചിട്ടുള്ളത്.
ഇതിന് പുറമേ പാട്ടത്തിന് നല്‍കിയിരുന്ന സ്ഥലമേറ്റെടുക്കല്‍, കെട്ടിടങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും നടക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നേരത്തെ എറ്റെടുത്തതുള്‍പ്പെടെയുള്ള സ്ഥലങ്ങളും കെട്ടിടം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. സ്ഥലമേറ്റെടുക്കുന്ന മുറക്ക് തൊഴിലാളികള്‍ക്ക് നല്‍കാമെന്നേറ്റ നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ പരിഗണിക്കും.
സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പിനിയിലെത്തി പരിശോധന നടത്തി. നാല് വര്‍ഷം മുമ്പാണ് കമ്പനി അടച്ച് പൂട്ടുന്നത്. അടച്ച് പൂട്ടല്‍ ഭീഷണി നിലനില്‍ക്കേ കമ്പനിയുടെ ക്വാര്‍ട്ടേഴ്‌സുകള്‍ നവീകരിച്ചാണ് ആദ്യഘട്ട ഇന്‍ഫോ പാര്‍ക്ക് തുടങ്ങുന്നത്. പിന്നീട് മുപ്പത് ഏക്കര്‍ കുടി എറ്റെടുത്താണ് രണ്ടാം ഘട്ടമായി ഇന്ദീവരം പൂര്‍ത്തിയാക്കിയത്. പല വികസന സാദ്ധ്യതകള്‍ പറഞ്ഞ് കേള്‍ക്കുണ്ടെങ്കിലും പ്രധാനമായും ഐ.ടി.പാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിനാണ് മുന്‍തൂക്കം. ഇതോടെ ഐ.ടി.പാര്‍ക്കിന്റെ മുഖം ദേശീയ പാതയിലെത്തും. ഗ്രാമ പഞ്ചായത്തും പത്തേക്കര്‍ സ്ഥലം വിവിധ വികസനത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്.
















