കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ തലവനായ ഐജി ദിനേന്ദ്ര കശ്യപ് ഉന്നതതല യോഗം വിളിച്ചു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പോലീസിന് ഇതുവരെ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുന്ന കാര്യം യോഗം ഇന്ന് ചര്‍ച്ച ചെയ്യും.
ആലുവ പോലീസ് ക്ലബില്‍ ഇന്ന് വൈകിട്ടാണ് യോഗം. കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പടെയുള്ള തെളിവുകളും ദിലീപ്, നാദിര്‍ഷ, അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണ സംഘം വിലയിരുത്തും.
അതേസമയം കേസിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ യോഗത്തില്‍ പങ്കെടുക്കില്ല. സന്ധ്യ ഇന്ന് തലസ്ഥാനത്താണുള്ളത്. അതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് അറിയുന്നത്.
















