പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിക്കിടെ മൊബൈലില്‍ ഗെയിം കളിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി.
പാട്‌നയില്‍ ‘മയക്കുമരുന്നുകടത്ത്’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കുമ്പോളായിരുന്നു ഉദ്യോഗസ്ഥരുടെ കാന്‍ഡി ക്രഷ് കളി. മൊബൈലില്‍ കളിയുടെ ചിത്രങ്ങള്‍ അടക്കം പുറത്തുവന്നതോടെ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ബിഹാര്‍ ഡിജിപിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണിതെന്ന് എഡിജിപി എസ്.കെ. സിംഗാള്‍ പറഞ്ഞു.
















