മലപ്പുറം: സംസ്ഥാന വ്യാപകമായി പനിമരണം വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ അനാസ്ഥ തുടരുന്നതില്‍ പ്രതിഷേധിച്ച് ബിജെപി ഡിഎംഒ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ സ്വച്ച് ഭാരത് പദ്ധതി പ്രകാരം 503കോടി രൂപ കേരളനത്തിനു നല്‍കിയിട്ടും 50കോടിയുടെ പ്രവര്‍ത്തനം മാത്രമാണ് കേരളത്തില്‍ നടത്തിയത്. ശുചീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. പൊതുആരോഗ്യേ സംവിധാനത്തിന്റെ തകര്‍ച്ച പ്രിതിഷേധര്ഹമാണ്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷനായി. മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന്, യുവമോര്‍ച്ച പ്രസിഡന്റ് ബി.രതീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത് സ്വാഗതവും, പി.ആര്.രശ്മില് നാഥ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: