ചെന്നൈ: മുന്‍ ആസ്റ്റണ്‍ വില്ലാ മാനേജര്‍ ജോണ്‍ ഗ്രിഗറിയെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ചെന്നെയ്യന്‍ എഫ് സി യുടെ മുഖ്യ പരിശീലകനായി നിയമിച്ചു.
2015 ല്‍ ചെന്നൈയ്യന്‍ എഫ്‌സിക്ക് ഐഎസ്എല്‍ കിരീടം നേടിക്കൊടുത്ത ഇറ്റാലിയന്‍ പ്രതിരോധനിരക്കാരന്‍ മാര്‍ക്കോ മറ്റരാസിക്ക് പകരമാണ് ഗ്രിഗറിയെ കോച്ചാക്കുന്നത്.
1972 ല്‍ പ്രൊഫഷണല്‍ ഫുടബോളില്‍ അരങ്ങേറിയ ഗ്രിഗറി നാലു ദശാബ്ദക്കാലം കളിക്കളത്തില്‍ നിറഞ്ഞുനിന്നു. മധ്യനിരക്കാരനായ ഇദ്ദേഹം ഇംഗ്ലീഷ് ഫുട്‌ബോളില്‍ 600 ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ആറു തവണ ദേശീയ ടീമനായി ബൂട്ടുകെട്ടി.
















