Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 09:42 pm IST
in Sports

ഭുവനേശ്വര്‍: കലിംഗനഗരിയില്‍ ഇനി കായിക മാമാങ്കം. 22-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനായി ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ജൂലൈ ആറ് മുതല്‍ 9 വരെയാണ് ട്രാക്കിലും ഫീല്‍ഡിലും പിറ്റിലുമായി ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. ട്രാക്ക് ഉണരുന്നത് ആറിനാണെങ്കിലും ഉദ്ഘാടന ചടങ്ങുകള്‍ നാളെയാണ്.

ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. വൈകിട്ട് 6 മുതല്‍ എട്ട് വരെയാണ് ചടങ്ങുകള്‍. തനത് കലാരൂപമായ ഒഡീസിക്ക് പ്രാധാന്യമേകിയുള്ള നൃത്തനൃത്യങ്ങള്‍ അരങ്ങേറും. അരുണ മൊഹന്തിയുടെ നേതൃത്വത്തിലാകും നര്‍ത്തകികള്‍ അരങ്ങിലത്തെുക. 500 നര്‍ത്തകികളും നര്‍ത്തകന്മാരും അണിനിരക്കും. ചടങ്ങിന് കൊഴുപ്പേകാന്‍ തായ്‌ലന്‍ഡില്‍ നിന്നുള്ള ‘തൗസന്റ് ഹാന്റ്’ എന്ന പ്രത്യേക നൃത്തസംഘവും പരിപാടികള്‍ അവതരിപ്പിക്കും.

ഏഷ്യന്‍ വന്‍കരയിലെ വമ്പന്മാരെല്ലാം തന്നെ കായിക മാമാങ്കത്തില്‍ പങ്കെടുക്കുന്നുണ്ട്. താജിക്കിസ്ഥാന്‍ ഒഴികെയുള്ള ടീമുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ എത്തിക്കഴിഞ്ഞു.

45 രാജ്യങ്ങളില്‍ നിന്ന് 650ലേറെ അത്‌ലറ്റുകളാണ് പോരാട്ടത്തില്‍ മാറ്റുരയ്‌ക്കുന്നത്. ആതിഥേയരായ ഇന്ത്യ 95 അംഗ സംഘവുമായി പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്. സ്വര്‍ണമെഡല്‍ പ്രതീക്ഷകളായ ടിന്റു ലൂക്കയും നയന ജെയിംസും മുഹമ്മദ് അനസുമടക്കം 17 മലയാളി താരങ്ങളുടെ സാന്നിധ്യം ചാമ്പ്യന്‍ഷിപ്പിലുണ്ടാകും.

പുരുഷ, വനിത വിഭാഗങ്ങളിലായി 42 ഇനങ്ങളിലാണ് ജേതാക്കളെ നിശ്ചയിക്കുന്നത്. സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍ക്ക് ആഗസ്റ്റ് നാല് മുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പ്രവേശനം ലഭിക്കും.ശ്രീലങ്കയും ബംഗ്ലാദേശും ആഴ്ചകളായി ഇവിടെ പരിശീലനത്തിലാണ്. ആതിഥേയരുടെ പോരാളികളിലേറയും നാലു ദിവസമായി കലിംഗയില്‍ ഒരുക്കത്തിലാണ്.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ഭുവനേശ്വര്‍ മീറ്റിന് വേദിയായത്. അയല്‍നാടായ ഝാര്‍ഖണ്ഡിലെ റാഞ്ചിയായിരുന്നു ആദ്യം വേദിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഝാര്‍ഖണ്ഡ് അത്‌ലിക്‌സ് അസോസിയേഷന്‍ അവസാന നിമിഷം അസൗകര്യമറിയിച്ചതോടെ ഭുവനനേശ്വറിന് നറുക്ക് വീഴുകയായിരുന്നു. മീറ്റ് ഏറ്റെടുക്കുമ്പോള്‍ വെറും 90 ദിവസം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. എന്നാല്‍ എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുത്ത മുഖ്യമന്ത്രി നവീന്‍ പട്‌നായികും സംഘവും കൃത്യസമയത്തിനകം എല്ലാം ശരിയാക്കി. കലിംഗ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കും പരിശീലന ട്രാക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ പുനര്‍നിര്‍മ്മിച്ചു. സ്‌റ്റേഡിയത്തിലെ മറ്റ് സംവിധാനങ്ങളും സര്‍വ്വസജ്ജമാണ്.

11000 കാണികള്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൗകര്യമുണ്ട്. ഉദ്ഘാടന ചടങ്ങിന്റെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു. സ്റ്റേഡിയത്തിന് മുന്‍വശം മറ്റൊരത്ഭുതവും കാണികള്‍ക്ക് വിരുന്നാവും. ഒഡീഷയിലെ ഏറ്റവും പ്രശസ്തമായ കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിന്റെ ചെറുരൂപം മണല്‍ശില്‍പമായി കലിംഗക്ക് പുറത്തുണ്ടാകും. മണല്‍ശില്‍പ വീരനായ സുദര്‍ശന്‍ പട്‌നായികാണ് പുരി കടത്തീരത്ത് നിന്ന് മാറി ഏഷ്യന്‍ പോരാട്ടവേദിയില്‍ കലാരൂപമൊരുക്കിയത്. ഒഡിഷയുടെ സമ്പന്നമായ സംസ്‌കാരം ഏഷ്യക്ക് മുന്നില്‍ തുറന്നിടുകയാണ് ലക്ഷ്യം. ഒമ്പത് ടണ്‍ മണലാണ് ഇതിനായി ഉപയോഗിച്ചത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

Kerala

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

Kerala

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.