Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വച്ഛന്ദമൃത്യു നല്‍കുന്ന സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 08:22 pm IST
inSamskriti

സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ ജോസഫിന്‍ മക്‌ലിയോഡ്, അവരുടെ ജപ്പാനീസ് സുഹൃത്തുക്കളായ ഒക്കാകുറാ കുറമ്പോവാ, ഹോറി എന്നിവരോടൊപ്പം 1902 ജനുവരി 6ന് വൈകിട്ട് ബേലൂര്‍ മഠത്തിലെത്തി അവരോടൊപ്പം ബുദ്ധഗയയിലേക്കുള്ള തീര്‍ത്ഥയാത്രയ്‌ക്ക് സ്വാമിജിയെ ക്ഷണിച്ചു. അപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞു- ”തഥാഗതന്‍ നിര്‍വാണം പ്രാപിച്ച ഗയയിലേക്കു നിങ്ങള്‍ക്കൊപ്പം വരാനും ബുദ്ധന്‍ ആദ്യമായി മനുഷ്യനോട് സുവിശേഷം പറഞ്ഞ വാരാണസിയിലേക്ക് തീര്‍ത്ഥാടനം നടത്താനും എനിക്ക് സന്തോഷമാണ്. മാത്രമല്ല വാരാണസിയുമായി വൈകാരികമായ മറ്റൊരു അടുപ്പവുമുണ്ട്”്.

സ്വാമിജിയുടെ പരിവ്രാജഘട്ടത്തിലെ ആദ്യസ്ഥല സന്ദര്‍ശനങ്ങളില്‍പ്പെട്ടവയായിരുന്നു ഗയയും വാരാണസിയും. ആരോരുമറിയാത്ത ഒരു സന്ന്യാസിയായിരിക്കെ, വാരാണസിയില്‍ ചെന്ന വിവേകാനന്ദന്‍ അന്ന് വാരാണസിയോട് യാത്ര പറഞ്ഞത് ഇങ്ങനെയായിരുന്നു. ലോകത്തിനുമേല്‍ ഒരഗ്നിപാതമായി പതിക്കുംവരെ ഞാന്‍ ഇനി ഇങ്ങോട്ടില്ല.

സ്വാമി വിവേകാനന്ദന്‍ അവസാനമായി ഗയയിലെത്തിയത് അദ്ദേഹത്തിന്റെ 39-ാം ജന്മദിനമായ ജനുവരി 29നായിരുന്നു. ഈ സന്ദര്‍ശനത്തെപ്പറ്റി ജൂലൈ 10ന് ജോസഫിന്‍ മക് ലോയിഡ് സുഹൃത്ത് മേരി ഹെയ്‌ലിനെഴുതി, ‘അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത് ഞാന്‍ നാല്‍പ്പത് തികയ്‌ക്കുകയില്ല. അതുകൊണ്ട് ഞങ്ങള്‍ക്കെല്ലാം ഉത്കണ്ഠയുണ്ടായിരുന്നു. ഈ കത്തെഴുതുമ്പോഴാണ് അവര്‍ക്ക് സ്വാമിജി സമാധിയായ വിവരമറിയിച്ച് ടെലഗ്രാം കിട്ടുന്നത്.

വാരാണസിയില്‍നിന്ന് മാര്‍ച്ച് 4ന് ഭഗിനി നിവേദിതയ്‌ക്ക് സ്വാമിജി എഴുതി, ‘രാത്രിയാണിപ്പോള്‍. എഴുന്നേറ്റിരിക്കാനും എഴുതാനും പ്രയാസം. എന്നാലും ഈ കത്തെഴുതുക എന്റെ കടമയാണ്. ഇത് ഒരുപക്ഷേ അവസാനത്തെയാണെന്നു വരാം. ആരോഗ്യം നഷ്ടമായിരുന്നുവെങ്കിലും വാരാണസിയിലെ താമസം സ്വാമിജിയെ സംതൃപ്തനാക്കി. അദ്ദേഹം മാര്‍ച്ച് 11ന് നടക്കുന്ന ശ്രീരാമകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ 8ന് വാരാണസിയില്‍ നിന്ന് ബേലൂര്‍ മഠത്തിലേക്ക് തിരിച്ചുപോയി.

ബേലൂരില്‍വച്ച് ശിഷ്യന്‍ ശരത്ച്ചന്ദ്രചക്രവര്‍ത്തിയോട് സംസാരിക്കവേ സ്വാമിജി പറഞ്ഞു, ”ത്യാഗമാകുന്ന ദേശീയാദര്‍ശം മുന്നില്‍വച്ച്, ഫലച്ഛേയില്ലാതെ, വിമര്‍ശനങ്ങളെ വകവയ്‌ക്കാതെ സിംഹത്തിന്റെ കരുത്തോടെ, ഭയരഹിതയായിവേണം പ്രവര്‍ത്തിക്കാന്‍. ആ വാക്കുകള്‍ കേട്ടുനിന്ന ഏവരും പ്രചോദിതരായി. വാക്കുകള്‍കൊണ്ട് അഗാധജ്ഞാനത്തിന്റെ വിഹായസ്സുകളിലേക്ക് മനസ്സുകളെ നയിക്കാന്‍ കഴിയുന്ന ഒരുപൂര്‍വജ്ഞാനിയെ അവള്‍ കണ്ടു.

ബേലൂര്‍മഠത്തില്‍ വച്ചു നടത്തിയ കായികമത്സരങ്ങളുടെ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു ഭഗിനി നിവേദിത, കിടപ്പുമുറിയിലെ ജനാലയ്‌ക്കടുത്ത് അതുനോക്കി നിന്നിരുന്ന സ്വാമിജി അവരെ വിളിച്ചുവരുത്തി സംസാരിക്കവെ പറഞ്ഞു, ‘ഞാന്‍ നാല്‍പ്പതു കാണില്ല’. അദ്ദേഹത്തിനു 39 വയസ്സായി എന്നറിയാവുന്ന നിവേദിത പറഞ്ഞു, ഭഗവാന്‍ ബുദ്ധന്‍ നാല്‍പ്പതിനും എണ്‍പതിനും ഇടയിലാണ് പ്രധാനകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. അപ്പോള്‍ സ്വാമിജി പറഞ്ഞു, ”ഒരു വന്‍മരത്തിന്റെ തണലില്‍ ചെറിയ മരങ്ങള്‍ക്കു വളരാനാവില്ല. ആ വളര്‍ച്ചയ്‌ക്കു സ്ഥലമൊരുക്കുവാന്‍ എനിക്കുപോയേ പറ്റൂ.”ആല്‍വൃക്ഷങ്ങളുടെ തണലില്‍ വളരുന്ന കൊടിതൂവകള്‍ അഹങ്കരിക്കുന്ന കാലമാണിത്. 2017 ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ച കേസരി വാരികയിലെ കത്തുകളിലൊന്നിന്റെ അവസാന ഭാഗമാണിത്.

സ്വാമിജിയുടെ സമാധി അറിഞ്ഞയുടെനെ നിവേദിത ബേലൂര്‍ മഠത്തിലെത്തി. മഠത്തിന്റെ നടുമുറ്റത്തേയ്‌ക്കു രണ്ടു മണിയോടെ ശരീരം കൊണ്ടുവരുന്നതുവരെ അവര്‍ സ്വാമിജിക്കു വീശി കൊടുത്തുകൊണ്ടിരുന്നു. അവിടെനിന്ന് സ്വാമിജിയുടെ ശരീരം ഗംഗാതീരത്തേക്ക് കൊണ്ടുപോയി.

അപ്പോള്‍ സ്വാമി വിവേകാനന്ദന്‍ ഭൂമിയില്‍ പിറന്ന് 39 വര്‍ഷവും 5 മാസവും 24 ദിവസവും തികഞ്ഞിരുന്നു. മൃത്യുവിന് കീഴ്‌പ്പെടുത്താന്‍ കഴിയാത്ത സ്വാമി വിവേകാനന്ദന്റെ വത്സലശിഷ്യയായ നിവേദിതയുടെ 150-ാം ജന്മവാര്‍ഷിക ദിനമാണ് ഒക്‌ടോബര്‍ 28.

ഒരു മാസം കഴിയേണ്ട, നവംബര്‍ 27ന് സ്വാമി വിവേകാനന്ദന്‍ 135 വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ കാല്‍കുത്തിയ ദിനം. ഈ സന്ദര്‍ഭത്തില്‍ 125 വര്‍ഷത്തെ കേരളചരിത്രം പ്രതേ്യകിച്ച് സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ കഴിഞ്ഞുള്ള അഞ്ചുവര്‍ഷം വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ശാര്‍ദ്ധശനിയോട് അനുബന്ധിച്ച് ആരംഭിച്ചുവെന്നവകാശപ്പെടുന്ന 150 വിവേകാനനന്ദ പഠനകേന്ദ്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?

സ്വാമി വിവേകാനന്ദന്റെ ശാര്‍ദ്ധശതാബ്ദിയാഘോഷം ഭാരതത്തിലെമ്പാടും സര്‍വതല സ്പര്‍ശിയായ സ്വാധീനമുണ്ടാക്കി. രാജനൈതികരംഗത്ത് ചടുലമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. കേരളം മാത്രം അപ്പോഴും വേറിട്ടുനിന്നു.

മൃതപ്രായമായ ജനതയ്‌ക്ക് മൃതസഞ്ജീവനിയായി ഭവിച്ചതാണ് വിവേകാനന്ദസന്ദേശം. ആ സന്ദേശത്തിന്റെ പ്രചാരകനായി ബംഗാളില്‍നിന്നും കേരളത്തിലെത്തിയ സന്ന്യാസിശ്രേഷ്ഠനായിരുന്നു നിര്‍മ്മലാനന്ദസ്വാമികള്‍. അദ്ദേഹം ഒരിക്കല്‍പോലും അക്കാലത്തെ ഭരണാധികാരികളുടെ മുന്നില്‍ ഓച്ഛാനിച്ചു നിന്നിട്ടില്ല. സായാഹ്ന സവാരിക്കിടയില്‍ ഒരിക്കല്‍ മഹാരാജാവിന്റെ കൊട്ടാരത്തിനു മുന്നിലൂടെ സഞ്ചരിക്കവെ നിര്‍മ്മലാനന്ദസ്വാമികളോട് ഒരു ശിഷ്യന്‍ പറഞ്ഞു. ‘കൊട്ടാരത്തില്‍ കയറി, രാജാവിനെ കണ്ട് എന്തെങ്കിലും സഹായം അഭ്യര്‍ത്ഥിക്കാം. സ്വാമികകളുടെ മറുപടി ഉടനുണ്ടായി. ”you go and tell your Maharaja that the chela and disciple of takur Sri. Ramakrishna is standing in front of your palace. If you are blessed enough home and seek his belssings.

ചെങ്കോലേന്തിയ ശിരസ്സുകള്‍ ത്യാഗനിഷ്ഠരായവരുടെ മുന്നില്‍ നമിച്ചിരുന്ന കാലം വിദൂരമായിരുന്നില്ല. മാറിമാറി വരുന്ന ഭരണകൂടങ്ങളില്‍നിന്ന് സാമ്പത്തികസഹായം നേടിയെടുക്കുന്നതിലൂടെ മാത്രമേ സനാതനധര്‍മ്മ സന്ദേശം പ്രചരിപ്പിക്കാന്‍കഴിയൂ എന്ന് വിശ്വസിക്കുന്നവരുണ്ട്. അവര്‍ നിരങ്കുശമായ ഭാവനകളുടെ അടിമകളാണ്. സ്വാമിജിയുടെ അമരമായ സന്ദേശത്തെ മനസിലാക്കാന്‍ കഴിയാത്ത അന്തകവിത്തുകളാണ് അവര്‍.

മാനവനിര്‍മ്മാണത്തിലൂടെ രാഷ്‌ട്രപുനരുദ്ധാരണം എന്ന ചിന്താഗതിയുടെ ആദ്യശില്പിയായിരുന്നു സ്വാമി വിവേകാനന്ദന്‍. അമേരിക്കയില്‍വച്ചു ചെയ്ത ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് എനിക്കു വേണ്ടത് ഡോളറല്ല, മനുഷ്യനെയാണ്. ഡോളറിന് മനുഷ്യനെ സൃഷ്ടിക്കാന്‍ സാധിച്ചില്ല. ലങ്ക മുഴുവനും സ്വര്‍ണമാക്കിത്തീര്‍ക്കാന്‍ മോഹിച്ച രാവണന്‍ സന്ന്യാസവേഷം കെട്ടിയതെന്തിനാണെന്ന് ഏവര്‍ക്കും അറിയാം. വിവേകാനന്ദ സന്ദേശം രാവണസന്ന്യാസിമാര്‍ക്കുള്ളതല്ല.

വാരാണസിയില്‍വച്ച് സ്വാമിജി ഒരിക്കല്‍ ഭഗിനി നിവേദിതയോട് പറഞ്ഞു, ഞാന്‍ ഇങ്ങോട്ടുവരുന്നതിന് ആഴ്ചകള്‍ക്കു മുന്‍പ് രാമകൃഷ്ണാനന്ദ എന്റെയടുത്തുവന്ന് ഇത്രയുംകാലം അദ്ദേഹം അധ്വാനിച്ചുണ്ടാക്കിയ 400രൂപ എന്റെ കാല്‍ക്കല്‍ വച്ചു. എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായിരുന്നു. എനിക്കു കണ്ണീരടക്കാനയില്ല. അമ്മേ! മഹാമായേ! നന്ദിയും സ്‌നേഹവും മനുഷ്യത്വവും മരിച്ചിട്ടില്ല. പ്രിയപ്പെട്ട കുട്ടീ ഒന്നുമതി ലോകത്തെ വൃക്ഷനിബിഡമാക്കാന്‍ ഒരു വിത്തുമതി.മനുഷ്യനാണ് ആദ്യം വേണ്ടത്. ധനം പിന്നെ വന്നുകൊള്ളും. ഇതായിരുന്നു സ്വാമി വിവേകാനന്ദന്റെ സങ്കല്പവും സന്ദേശവും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.