Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തുംബുരു ഗന്ധര്‍വ്വന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 08:10 am IST
in Samskriti

ശ്രീരാമനും സീതയും ലക്ഷ്മണനും കൂടി വനവാസക്കാലത്ത് ദണ്ഡകവനത്തില്‍ കൂടി സഞ്ചരിക്കുകയായിരുന്നു. കാട്ടിലൂടെ നടന്നു പോകുമ്പോള്‍ മൂവ്വര്‍ക്കും ക്ഷീണം തോന്നി. അവിടെ മുനിമാരുടെ പര്‍ണ്ണശാലകള്‍ കണ്ട് രാമനും സീതയും ലക്ഷ്മണനും അതിലൊന്നില്‍ ചെല്ലുകയും ഏറെനേരം അവിടെ വിശ്രമിച്ച് ജലവും കാട്ടു ഫലങ്ങളും ഭക്ഷിച്ച് തിരികെ പോകുമ്പോള്‍ അതി ഭയാനകമായൊരു കാട്ടില്‍ ചെന്നുപെട്ടു.

ഭയം ജനിപ്പിക്കുന്ന രീതിയിലുള്ളശബ്ദങ്ങളും വന്യമൃഗങ്ങളുടെ അലര്‍ച്ചകളും കൊണ്ട് മുഖരിതമായിരുന്നു ആ കാട്. ദുര്‍ഘടം നിറഞ്ഞ കാട്ടിനുള്ളിലൂടെ നടന്ന് പോകവേ, കണ്ടാല്‍ ഭയവും അറപ്പും തോന്നുന്ന ഒരു രാക്ഷസന്‍ രാമ ലക്ഷ്മാണാദികളുടെ മുന്നില്‍ ചാടിവീണ് അവരുടെ നേര്‍ക്ക് പാഞ്ഞടുത്തു. ഒരു പുലിത്തോലായിരുന്നു അവനുടുത്തിരിക്കുന്നത്.

പുലിത്തോല് ഉണങ്ങാത്തതു കാരണം അതിരൂക്ഷമായ നാറ്റം. രാക്ഷസന്റെ ഇടതു കൈയിലൊരു ശൂലമിരിപ്പുണ്ട്. അതില്‍ സിംഹത്തിന്റേയും കരടിയുടേയും ചെന്നായുടേയും തലകള്‍ കുത്തിക്കോര്‍ത്തിട്ടിട്ടുണ്ട്. അതില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നുണ്ട്. ഒഴികിവരുന്ന രക്തം വലതു കൈക്കുമ്പിളിലെടുത്ത് കുടിക്കുകയും തലകളില്‍ നിന്ന് കുറേച്ചെ കടിച്ച് തിന്നുകയും ചെയ്യുന്നു രാക്ഷസന്‍ .

രാമലക്ഷ്മണാദികളുടെ മുന്നില്‍ വന്ന് വഴി തടഞ്ഞിട്ട്, അവരുടെ വേഷഭൂഷണാദികള്‍ കണ്ടിട്ട് മുനിമാരായി തോന്നിയ അവന്‍ ഒന്നട്ടഹസിച്ചു. അട്ടഹാസം ഘോരവനത്തില്‍ ദിഗന്തങ്ങള്‍ ഭേദിച്ച് മാറ്റൊലികൊണ്ടു.

”ഹേ മുനിമാരെ, ഈ കൊടും കാട്ടില്‍ ഇവളുമായി എങ്ങോട്ടു പോകുന്നു. നിങ്ങള്‍ രണ്ടാളും മുനിമാരാണല്ലോ, അപ്പോള്‍പ്പിന്നെ ഇവളെയെന്തിനാണ്. മുനിമാര്‍ക്ക് പെണ്ണെന്തിന്. ഇവളെ ഞാന്‍ ഭാര്യയാക്കാന്‍ പോകുന്നു.” ആ രാക്ഷസന്‍ ഭൂമിപുത്രിയും രാമപത്‌നിയുമായ സീതയെ വാരിയെടുത്തു.

രാമനും ലക്ഷ്മണനും ഓര്‍ക്കാപ്പുറത്തുണ്ടായ ഈ സംഭവത്തില്‍ പരിഭ്രന്തരായി. രാമന്‍ അവന്റെ നേര്‍ക്ക് അമ്പുകളയച്ചു. രാക്ഷസന് യാതൊരു കുലുക്കവുമുണ്ടായില്ല. അവന്റെ ശരീരത്തില്‍ അമ്പുകളേല്‍ക്കാതെ എല്ലാം നിഷ്പ്രഭമായി. അവന് ശരീരത്തില്‍ അമ്പ് ഏല്‍ക്കാതിരിക്കാനുളള വരം ബ്രഹ്മാവ് കൊടുത്തിരുന്നു. അമ്പുകള്‍ ഏല്‍ക്കാത്തതിന്റെ പന്തികേട് മനസ്സിലാക്കിയ രാമന്‍ അവന്റെ കൈയിലിരുന്ന ശൂലം അമ്പെയ്ത് തകര്‍ത്തു.

ശൂലം തകര്‍ന്നപ്പോള്‍ അവന്റെ കലി ഇരട്ടിയായി. ദേഷ്യം കൊണ്ട് ഭയാനകമായ ശബ്ദത്തില്‍ അലറിവിളിച്ചു. ഘോരവനത്തില്‍ ആ ശബ്ദം മാറ്റൊലികൊണ്ടു. അവന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു. അവന്‍ സീതയെ താഴെയിറക്കിയിട്ട് രാമനേയും ലക്ഷ്മണനേയും എടുത്ത് തോളിലിട്ട് കാട്ടിലേക്ക് യാത്രയായി.

വിഷമവും പരിഭ്രാന്തിയും ദുഃഖവും മനോവേദനയും എല്ലാം കൂടി സീതക്ക് തങ്ങാനായില്ല. സീത എന്തുചെയ്യണമെന്നറിയാതെ തലയില്‍ കൈവെച്ച് കരയാന്‍ തുടങ്ങി. രാക്ഷസന്റെ തോളിലിരുന്ന് രാമന്‍ അവന്റെ രണ്ടു കൈകളും അറുത്ത് ഭൂമിയിലിട്ടു. കാലുകൊണ്ട് അവനെ ചവുട്ടി. രാമന്റെ പാദസ്പര്‍ശനമേറ്റപ്പോള്‍ ബുദ്ധിക്ക് തെളിച്ചമുണ്ടായതു പോലെ രാക്ഷസന്‍ പെറുമാറാന്‍ തുടങ്ങി.

”ഞാന്‍ തുംബുരു ഗന്ധര്‍വ്വനാണ് .”

”തുംബുരു..?”

”അതെ, തുംബുരു. കുബേരന്റെ ശാപം മൂലം ഞാന്‍ വിരാധനെന്ന രാക്ഷസനായിത്തീര്‍ന്നു. നിങ്ങള്‍ ദശരഥപുത്രന്മാരാണെന്ന് ഇപ്പോഴെനിക്ക് മനസ്സിലായി .രാമനെനിക്ക് ശാപമോക്ഷം തരുമെന്ന് അന്ന് കുബേരന്‍ പറഞ്ഞിരുന്നു.അതിപ്പോള്‍ ഫലിച്ചു.”

രാക്ഷസന്‍ അതിസുന്ദരനായ ഗന്ധര്‍വ്വനായി മാറി. തേജസ് സ്ഫുരിക്കുന്ന മുഖം, വശ്യമായ നയനങ്ങള്‍, നല്ല അംഗലാവണ്യം. ഗന്ധര്‍വ്വന്‍ രാമനേയും സീതയേയും ലക്ഷ്മണനേയും നമസ്‌കരിച്ചു. ഉപേക്ഷിക്കപ്പെട്ട വിരാധരാക്ഷസശരീരം ഒരു വലിയ കുഴിവെട്ടി അതിലിട്ട് മൂടി.

രാമനും സീതയും ലക്ഷ്മണനും വീണ്ടും യാത്രയായി… കാടുകള്‍ താണ്ടി,ദേശങ്ങള്‍ താണ്ടി. വീണ്ടുമൊരു മോക്ഷദാനത്തിനായി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.