Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓളപ്പരപ്പിലെ സുവര്‍ണതാരം സജന്‍ പ്രകാശിന് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 09:32 pm IST
inSports

കൊച്ചി: ഓളപ്പരപ്പിലെ ഇന്ത്യയുടെ സുവര്‍ണതാരം ഒളിമ്പ്യന്‍ സജന്‍ പ്രകാശിന് അവഗണന. രാജ്യാന്തര നീന്തല്‍ ചാംപ്യന്‍ഷിപ്പുകളില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി മെഡലുകള്‍ നീന്തിയെടുക്കുന്ന താരത്തെ രാജ്യത്തെയും കേരളത്തിലെയും സര്‍ക്കാരുകളും കായിക സംഘടനകളും കണ്ടില്ലെന്ന് നടിക്കുകയാണ്.

വായ്‌പ എടുത്തും കടം വാങ്ങിയുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സജന്‍ പ്രകാശിനെ മുന്‍ ദേശീയ കായികതരം കൂടിയായ അമ്മ ഷാന്റി മോള്‍ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ ചിലവഴിച്ചത് 90 ലക്ഷത്തിലേറെ രൂപയാണ്. ഒളിമ്പിക്‌സിന് പോകാനും ദേശീയ ഗെയിംസില്‍ കേരളത്തിനായി സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയതിനും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഏതാനും ലക്ഷങ്ങള്‍ മാത്രമാണ് ആകെ ലഭിച്ച സഹായം. മലേഷ്യന്‍ ഓപ്പണ്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പിലും സിങ്കപ്പൂര്‍ നാഷ്ണല്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പിലും സജന്‍ മെഡലുകള്‍ നീന്തിയെടുത്തിരുന്നു. മലേഷ്യന്‍ ഓപ്പണില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നേടിയപ്പോള്‍ സിങ്കപ്പൂരില്‍ രണ്ട് വെള്ളി മെഡലുകള്‍ നീന്തിയെടുത്തു.

ഹങ്കറിയില്‍ ഈ മാസം നടക്കുന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ സജന്‍ തീവ്രപരിശീലനത്തിലാണ്. തായ്‌ലന്‍ഡിലാണ് പരിശീലനം നടത്തുന്നത്. ഇതിന് മാസം ഒരു ലക്ഷം രൂപ വേണം. പണമില്ലാത്തതിനാല്‍ വിദേശ പരിശീലനം മുടങ്ങിയ അവസ്ഥയിലാണ്.

ഹങ്കറിയിലേക്ക് പോകാനുള്ള ചിലവുകളെല്ലാം സ്വയം വഹിക്കേണ്ട ഗതികേടിലാണ്. വിമാന ടിക്കറ്റ്, താമസ സൗകര്യം, ഭക്ഷണം, വിസ ഫീ ഉള്‍പ്പടെ എല്ലാ ചിലവുകള്‍ക്കുമായി ലക്ഷങ്ങളാണ് മുടക്കേണ്ടി വരുന്നത്.

റെയില്‍വേ ജീവനക്കാരനായിരുന്ന സജന് ദേശീയ ഗെയിംസിലെ പ്രകടനം മാനിച്ച് സംസ്ഥാന പൊലിസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ജോലിയില്‍ പ്രവേശിച്ച സജന്‍ പരിശീലനത്തിനും രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളിലും പങ്കെടുക്കാനായി ശമ്പളമില്ലാത്ത അവധിയിലാണ്. സര്‍വ്വീസ് ബുക്കില്‍ വിരലടയാളം പതിച്ചിട്ടില്ലെന്ന പേരുപറഞ്ഞാണ് ശമ്പളം നല്‍കാത്തത്. തായ്‌ലന്‍ഡില്‍ നിന്ന് തിരിച്ചുവന്ന് ബുക്കില്‍ വിരലടയാളം പതിച്ച് തിരിച്ചുപോകുന്നതിന് ഏകദേശം ഒരുലക്ഷം രൂപയോളം ചെലവു വരും. ഇത് സജന്‍ തന്നെ വഹിക്കണം. മാത്രമല്ല അഞ്ച് ദിവസത്തെ പരിശീലനവും മുടങ്ങും. ഇത് ലോക ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും.

30 വര്‍ഷമായി നെയ്‌വേലി ലിഗ്‌നറ്റ് കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥയായ അമ്മ ഷാന്റി മോളുടെ സമ്പാദ്യമെല്ലാം സജനെ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുപ്പിക്കാനും പരിശീലനത്തിനുമായി ചിലവഴിച്ചു കഴിഞ്ഞു. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത സജന്റെയും ഷാന്റി മോളുടെയും സമ്പാദ്യം ബാങ്ക് വായ്‌പയുടെ കടവും കുറെ മെഡലുകളുമാണ്. പുതിയ കായിക താരങ്ങളെ സൃഷ്ടിക്കാന്‍ ഖേലോ ഇന്ത്യ പദ്ധതിയും ഓപറേഷ്യന്‍ ഒളിംപ്യയും പ്രഖ്യാപിച്ച് വര്‍ഷം തോറും കോടികള്‍ ചിലവഴിക്കുന്ന നാട്ടിലാണ് സജന്‍ പ്രകാശ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്താനാവാതെ പ്രതിസന്ധിയില്‍ കഴിയുന്നത്. ജൂലൈ 14 മുതല്‍ 30 വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.