ന്യൂദല്‍ഹി: സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന ഡോങ്ലാങില്‍ റോഡ് നിര്‍മ്മിക്കാനുള്ള ചൈനയുടെ ശ്രമങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. ഇത് അതിര്‍ത്തിയില്‍ നിലവിലുള്ള സമാധാന അന്തരീക്ഷത്തെ താറുമാറാക്കുമെന്നും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി.
ഇത്തരം നീക്കങ്ങളുമായി മുന്നോട്ട് പോയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. 2012ല്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കരാറിന് വിരുദ്ധമാണ് ഈ റോഡു നിര്‍മാണമെന്ന് ഇന്ത്യ ആരോപിച്ചു.
















