Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 11:40 pm IST
in Sports

ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ റണ്ണേഴ്‌സപ്പായ വിന്‍ഡീസിനെയാണ് ഇന്ത്യ ഏഴ് വിക്കറ്റിന് തകര്‍ത്തത്. വിന്‍ഡീസിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 50 ഓവറില്‍ എട്ട് വിക്കറ്റിന് 183 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 42.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ഥാനയാണ് (106*) ടീം ഇന്ത്യയുടെ വിജയശില്പി.

46 റണ്‍സെടുത്ത നായിക മിതാലി രാജും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. 108 പന്തില്‍ 13 ഫോറും രണ്ട് സിക്‌സറുമടങ്ങുന്നതാണ് സ്മൃതിയുടെ ഇന്നിങ്ങ്‌സ്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായിക മിതാലി രാജ് വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവര്‍ക്ക് ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. 43 റണ്‍സെടുത്ത ഹെയ്‌ലി മാത്യൂസാണ് ടോപ് സ്‌കോറര്‍. ഷാനല്‍ ഡാലെ (33), ഫ്‌ളെച്ചര്‍ (36 നോട്ടൗട്ട്) എന്നിവരും തരക്കേടില്ലാതെ ബാറ്റ് ചെയ്തു.

എന്നാല്‍ മറ്റുള്ളവരെല്ലാം തീര്‍ത്തും പരാജയപ്പെട്ടതാണ് കരീബിയന്‍ വനിതകള്‍ക്ക് തിരിച്ചടിയായത്. വാള്‍ട്ടേഴ് (9), ക്യാപ്റ്റന്‍ ടെയ്‌ലര്‍ (16), ഡോട്ടിന്‍ (7), അഗ്യുല്ലെരിയ (6) എന്നിവര്‍ നിസ്സാര സ്‌കോറിന് പുറത്തായി. ഇന്ത്യയ്‌ക്കുവേണ്ടി ഹര്‍മന്‍പ്രീത് കൗറും പൂനം യാദവും ദീപ്തി ശര്‍മ്മയും രണ്ട് വിക്കറ്റ് വീതവും ഏകത ഭിഷ്ട് ഒരു വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അക്കൗണ്ട് തുറക്കം മുന്‍പേ ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ പൂനം യാദവാണ് മടങ്ങിയത്.

തുടര്‍ന്നെത്തിയ ദീപ്തി ശര്‍മ്മ 6 റണ്ണെടുത്ത് മടങ്ങിയപ്പോള്‍ ഇന്ത്യ 2ന് 33 എന്ന നിലയില്‍. മൂന്നാം വിക്കറ്റില്‍ സ്മൃത മന്ഥാനയും നായിക മിതാലി രാജും (46) ചേര്‍ന്ന് നേടിയ 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചത്തിച്ചത്. സ്‌കോര്‍ 141-ല്‍ എത്തിയശേഷമാണ് മിതാലി പുറത്തായി ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് മോന മേഷ്‌റാമിനെ (പുറത്താകാതെ 18) കൂട്ടുപിടിച്ച് സ്മൃതി ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ ആഞ്ഞടിച്ച് അബ്ബാസ് അരാഗ്ചി 

Kerala

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

Main Article

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ഡി. ബന്‍സാല്‍ സൈക്കിളില്‍ കോടതിയിലേക്ക് പോകുന്നു

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

നാരങ്ങ പറിച്ചതിന് 12കാരനെ തല്ലിക്കൊന്നു, പ്രതികള്‍ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.