കൊച്ചി: കേരളത്തിലാദ്യമായി മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത പാസഞ്ചര്‍, കാര്‍ഗോ മുതലായ ഇ- റിക്ഷകള്‍ ഓട്ടോ തൊഴിലാളികള്‍ക്കും സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നല്‍കുന്നു. ഹരിയാനയിലുള്ള ഷിഗാന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ലൈഫ് വേ സോളാര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് വിതരണം നടത്തുന്നതെന്ന് ഷിഗാന്‍ ഗ്രൂപ്പ് ഡയറക്ടര്‍ വിപുല്‍ ബാജ്‌പേയ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊച്ചിന്‍ റിഫൈനറി, പെരിയാര്‍ ൈടൈഗര്‍ റിസര്‍വ് ഫോറസ് റ്റ്, ഇന്ത്യന്‍ ടുബാക്കോ കമ്പനി തുടങ്ങിയവര്‍ ഓര്‍ഡര്‍ നല്‍കി വാഹനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. സംയുക്ത കൊച്ചി മെട്രോയുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച റിക്ഷ തൊഴിലാളി ട്രേഡ് യൂണിയന്‍ ഒരു സൊസൈറ്റി രൂപവത്കരിച്ച് ഫീഡര്‍ സര്‍വീസ് ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ആഗസ്ത് മാസത്തോടെ ഇവ നിലവിലുള്ള തൊഴിലാളികള്‍ക്ക് വാങ്ങാനാകും. ആറ് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 90 കിലോമീറ്റര്‍ വരെ ഉപയോഗിക്കാം. 25 കിലോമീറ്റര്‍ സ്പീഡില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനാകുന്നതാണ് റിക്ഷയുടെ പ്രത്യേകത. 1,80,000 രൂപയാണ് വില. ഡ്രൈവറെ കൂടാതെ നാല് പേര്‍ക്ക് യാത്ര ചെയ്യാം.
















