Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ഭുവനേശ്വര്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 10:26 pm IST
inSports

ഭുവനേശ്വര്‍: ഇരുപത്തിരണ്ടാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇനി ഏഴുനാള്‍. ഒഡീഷയുടെ തലസ്ഥാന നഗരമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയമാണ് വന്‍കരയിലെ പോരിന് വേദിയാകുന്നത്.  മൂന്നാം തവണയാണ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ വേദിയാകുന്നത്. 1989ലെ എട്ടാം ചാമ്പ്യന്‍ഷിപ്പിനും2013ലെ ഇരുപതാം ചാമ്പ്യന്‍ഷിപ്പിനുമാണ് ഇന്ത്യ ഇതിന് മുന്‍പ് വേദിയായിട്ടുള്ളത്.

ജൂലൈ ആറ് മുതല്‍ ഒന്‍പത് വരെയാണ് ട്രാക്കിലും ഫീല്‍ഡിലുമായി ഏഷ്യയിലെ വമ്പന്മാര്‍ പോരിനിറങ്ങുന്നത്. അഞ്ചിനാണ് ഉദ്ഘാടന ചടങ്ങുകള്‍. അന്ന് വൈകീട്ട് അഞ്ഞൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ ചടങ്ങുകള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും. ആറ് മുതല്‍ എട്ട് മണി വരെയാണ് ചടങ്ങ്. ഒഡിഷയുടെ ചരിത്രവും സംസ്‌കാരവും ബുദ്ധമതത്തിന്റെ പ്രതാപകാലവുമെല്ലാം ചടങ്ങില്‍ കലാപാരിപാടികളായി നിറയും. താരങ്ങളുടെ മാര്‍ച്ച് പാസ്റ്റടക്കമുള്ള പതിവ് ചടങ്ങുകളുമുണ്ടാകും. തായ്‌ലന്‍ഡില്‍ നിന്നുള്ള കലാകാരന്മാരും പങ്കെടുക്കും.

പ്രശസ്ത ഒഡീസി നര്‍ത്തകി അരുണ മൊഹന്തിയുടെ നേതൃത്വത്തിലുള്ള നൃത്തവും ശങ്കര്‍ മഹാദേവന്റെ സംഗീതവിരുന്നും ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഇത്തവണ റെക്കോര്‍ഡാണ്. 45 രാജ്യങ്ങളില്‍ നിന്നായി 800ലേറെ താരങ്ങളാണ് നാല് ദിവസത്തെ ചാമ്പ്യന്‍ഷിപ്പിനായി ഭുവനേശ്വറിലെത്തുന്നത്. 42 ഇനങ്ങളിലാണ് പോരാട്ടങ്ങള്‍. കഴിഞ്ഞ തവണ ചൈനയിലെ വുഹാനില്‍ 40 രാജ്യങ്ങളില്‍ നിന്ന് 497 താരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 100 മീറ്ററില്‍ ഖത്തറിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവ് ഫാമി സ്യൂന്‍ ഒഗുനോഡെ, ഹൈജമ്പ് താരം മുതസ് ഇസ, ഉസ്‌ബെക്കിസ്ഥാന്റെ ഹാമര്‍ത്രോ താരം ദില്‍ഷോദ് നസറോവ്, കസാഖിസ്ഥാന്റെ വനിതാ ലോങ്ജമ്പര്‍ ഓള്‍ഗ റ്യപാകോവ തുടങ്ങിയവര്‍ ഭുവനേശ്വറിലെത്തും.

നേരത്തെ റാഞ്ചിയിലായിരുന്നു ചാമ്പ്യന്‍ഷിപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജൂണില്‍ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പിന്റെ അവസാന നിമിഷത്തില്‍ റാഞ്ചി പിന്മാറിയതിനെ തുടര്‍ന്നാണ് വേദി ഭുവനേശ്വറിലേക്ക് മാറ്റിയത്. മത്സരത്തിന് 100 ദിവസം മുന്‍പാണ് നടത്തിപ്പ് ഏറ്റെടുത്തതെങ്കിലും ഒഡിഷയുടെ തലസ്ഥാനത്ത് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.

കഴിഞ്ഞ തവണ വുഹാനില്‍ നാല് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ സ്വന്തം നാട്ടില്‍ ഇത്തവണ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.