തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്തും നെയ്യാറ്റിന്‍കര പറക്കോട്ടുകോണത്തും ഗുരുദേവപ്രതിമകളും ഓഫീസുകളും തല്ലിത്തകര്‍ത്തതിനെ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ അപലപിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ അധികാരമത്സരങ്ങളില്‍ നിന്ന് അണികളുടെ ശ്രദ്ധതിരിക്കാന്‍ ആസൂത്രണം ചെയ്യുന്ന അക്രമങ്ങളില്‍ ഗുരുദേവന്‍ എന്തുപിഴച്ചു എന്നും അദ്ദേഹം ചോദിച്ചു. ജാതിയില്ല വിളംബരത്തെ ആഘോഷമാക്കുന്ന സര്‍ക്കാര്‍ ഗുരുദേവപ്രതിമകള്‍ അടിച്ചുതകര്‍ക്കുമ്പോള്‍ നിഷ്‌ക്രിയമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പുഞ്ചക്കരി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















