Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒടുങ്ങാത്ത സമരവീര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 11:25 pm IST
in Kerala

പി.പ്രേമനും മറ്റ് പ്രവര്‍ത്തകരും അടിയന്തരാവസ്ഥയില്‍ മൂന്ന് മാസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍. (രണ്ടാമത്തെ വരിയില്‍ മധ്യത്തില്‍ നില്‍ക്കുന്നത് പി. പ്രേമന്‍) കോഴിക്കോട് നാഷണല്‍ സ്റ്റുഡിയോയില്‍ എടുത്ത ചിത്രം

അറുപതിലെത്തിയിട്ടും പുതിയോട്ടില്‍ പ്രേമന്റെ കണ്ണുകളില്‍ ഇനിയുമൊരു സമരത്തിനുള്ള ആവേശത്തിളക്കം. അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം നാല്‍പ്പതാണ്ടു പിന്നിടുമ്പോള്‍ ആ കറുത്തനാളുകളിലെ സമരവീര്യം ഇപ്പോഴുമുണ്ട് ആ മനസ്സിന്. അന്ന് ആര്‍എസ്എസ് വെണ്ണക്കോട് ശാഖാ മുഖ്യശിക്ഷകനായിരുന്ന പി.പ്രേമനാണ് മാവൂരിലെ അടിയന്തരാവസ്ഥാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയത്.

സമരത്തിനു നേതൃത്വം നല്‍കിയ ലോകസംഘര്‍ഷസമിതിയുടെ കരുത്ത് ആര്‍എസ്എസ്സായിരുന്നു. ചേറ്റൂര്‍ മാധവന്റെ നേതൃത്വത്തില്‍ വെണ്ണക്കോട് നിന്ന് പ്രേമന്‍, പിലാത്തോട്ടത്തില്‍ ഉണിച്ചാരു, കുളരേടത്ത് ഗോവിന്ദന്‍, മണാശ്ശേരിയില്‍ നിന്ന് മലയില്‍ ശ്രീധരന്‍, നാലുപോക്കില്‍ ശ്രീധരന്‍, കണിയാറക്കല്‍ ശ്രീധരന്‍, എടക്കണ്ടിയില്‍ വിശ്വനാഥന്‍, കുണ്ട്യോട്ട് ബാബു, കോഴിപ്പിലാക്കല്‍ സനാതനന്‍, ചെറൂത്ത് ചന്ദ്രന്‍ പിന്നെ ഈ ലേഖകനുമടങ്ങുന്ന സംഘം മാവൂര്‍ അങ്ങാടിയില്‍ പ്രകടനം നടത്തി.

അരമണിക്കൂറിനുള്ളില്‍ സബ് ഇന്‍സ്‌പെക്ടര്‍ തോമസ്സിന്റെ നേതൃത്വത്തില്‍ പോലീസെത്തി എല്ലാവരേയും അറസ്റ്റ് ചെയ്തു. കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനില്‍ എത്തിക്കുന്നതു വരെ മര്‍ദിച്ചു. ഗ്വാളിയോര്‍ റയോണ്‍സ് കമ്പനി കോമ്പൗണ്ടിലെ ഒരു കെട്ടിടത്തിലായിരുന്നു പോലീസ്‌സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. രാത്രിയില്‍ പീഡനപര്‍വത്തിന്റെ രണ്ടാമൂഴം. കാലിനടിയില്‍ ലാത്തിയടിയേറ്റ് നീരുവെച്ചു. നില്‍ക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥ. ഓരോരുത്തരെയായി പുറത്തേക്ക് വിളിച്ചു. വല്ലഭദാസ് എന്ന പോലീസുകാരനായിരുന്നു പുതിയ മുറയുടെ നേതൃത്വം. സാങ്കല്‍പ്പിക കസേരയില്‍ കൈ പൊക്കിയിരുത്തും. ഏറെ നേരം ഇരിക്കുമ്പോള്‍ കൈ താഴാതിരിക്കാനായി പൊക്കിപ്പിടിച്ച കൈകള്‍ക്കും തലക്കുമിടയില്‍ ലാത്തി തിരുകും.

റിമാന്റ് കാലാവധിക്ക് ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കാനായി പോലീസെത്തി. ബേപ്പൂരില്‍ നിന്നും കുന്ദമംഗലത്തുനിന്നും അറസ്റ്റ് ചെയ്യപ്പെട്ടവരുമുണ്ടായിരുന്നു ഒപ്പം. കൂട്ടത്തിലൊരാള്‍ ”ബോലോ ഭാരത് മാതാകീ ജയ്” എന്ന് മുദ്രാവാക്യം വിളിച്ചു. പരിസരം മറന്ന് ആവേശപൂര്‍വ്വം ഏറ്റുവിളിച്ചു. കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം എല്ലാവരേയും കൊണ്ടുപോയത് കോഴിക്കോട് മാനാഞ്ചിറക്കടുത്തുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക്. ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായി പിന്നീട് മര്‍ദ്ദനം.

ഭീകര മര്‍ദ്ദനത്തിനൊടുവില്‍ കോടതിയില്‍ ഹാജരാക്കി. മൂന്ന് മാസം തടവിനു ശിക്ഷിച്ചു. വൈകുന്നേരം കോടതി പിരിയുംവരെ പൊരിവെയിലില്‍ നിര്‍ത്തി. ഒരിറ്റ് വെള്ളം പോലും തന്നില്ല. നേരേ കൊണ്ടുപോയത് ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മണയുടെ ഓഫീസിലേക്കായിരുന്നു.

ടൈഗര്‍ സ്‌ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസൂകാര്‍ക്കായിരുന്നു അവിടെ ‘കൈകാര്യം’ ചെയ്യാനുള്ള ചുമതല. മുഖമടച്ചുള്ള അടിയോടെയായിരുന്നു തുടക്കം. ലാടം കെട്ടിയ ബൂട്ടുകൊണ്ട് ലക്ഷ്മണ മുഖത്ത് തൊഴിച്ചു.

തുടര്‍ന്നായിരുന്നു ഉരുട്ടല്‍ എന്ന് പില്‍ക്കാലത്ത് കുപ്രസിദ്ധി നേടിയ പീഡനം. പറഞ്ഞറിയിക്കാനോ വിവരിക്കാനോ ഒരിക്കലും സാധ്യമല്ലാത്ത വേദന. ഇതിനിടെ രണ്ടാളെ വീതം കയ്യാമം വെച്ച് മറ്റു മുറികളിലേക്ക് കൊണ്ടുപോവും. ഇരുളില്‍ അരങ്ങേറിയ ഭീകര മര്‍ദ്ദന മുറകള്‍ക്ക് ചരിത്രത്തില്‍ സമാനതകളില്ല. പലതും നഷ്ടമായെങ്കിലും നഷ്ടബോധം മനസ്സിനെ ഏശിയിട്ടേയില്ല. കാരണം, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു അതെന്ന് അന്നും ഇന്നും ഉറച്ചബോധ്യമുണ്ട്. പ്രേമന്‍ ഇതു പറയുമ്പോള്‍ നാല്‍പ്പതാണ്ടിനിപ്പുറവും ആ വാക്കുകള്‍ക്ക് പോരാട്ടത്തിന്റെ അവസാനിക്കാത്ത കരുത്തുണ്ട്. അടിയന്തരാവസ്ഥയ്‌ക്ക്‌ശേഷം ആര്‍എസ്എസിന്റെ വിവിധ ചുമതലകള്‍ വഹിച്ച പ്രേമന്‍ ഇപ്പോള്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.