Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന് ദിലീപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 11:01 pm IST
in Kerala

പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് വഴിത്തിരിവില്‍. കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് നടന്‍ ദിലീപിന്റെ പരാതി. ഏപ്രില്‍ 20ന് ഡിജിപിക്ക് പരാതി നല്‍കിയെന്നും ദിലീപ് വെളിപ്പെടുത്തി. ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് വിഷ്ണു എന്നയാള്‍ വിളിച്ചതായി സംവിധായകന്‍ നാദിര്‍ഷായും പറഞ്ഞു. അതിനിടെ, ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെഴുതിയതായി പറയപ്പെടുന്ന കത്തും പുറത്തായി.

തന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും മാനേജര്‍ അപ്പുണ്ണിയെയും വിഷ്ണുവാണ് വിളിച്ചതെന്ന് ദിലീപ് പറഞ്ഞു. പള്‍സര്‍ സുനി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും കേസില്‍ ദിലീപിന്റെ പേരു പറയാതിരിക്കാന്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നുമാണ് അയാള്‍ പറഞ്ഞത്. റെക്കാഡ് ചെയ്ത ഫോണ്‍ സംഭാഷണം അടക്കമാണ് പരാതി നല്‍കിയതെന്നും ദിലീപ് പറഞ്ഞു. മലയാള സിനിമയിലെ ചില നടിമാരും നിര്‍മാതാക്കളും ഉള്‍പ്പെടെ ദിലീപിന്റെ പേരു പറഞ്ഞാല്‍ രണ്ടു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അങ്ങനെ പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി നല്‍കണമെന്നുമായിരുന്നു ഭീഷണി.

ഏപ്രില്‍ ആദ്യവാരം ബെംഗളൂരുവിലായിരിക്കെയാണ് വിഷ്ണു വിളിച്ചതെന്ന് നാദിര്‍ഷാ പറഞ്ഞു. സംശയം തോന്നി സംഭാഷണം റെക്കോഡ് ചെയ്തു. തുടര്‍ന്ന് ദിലീപിനെ അറിയിച്ചു. അമേരിക്കന്‍ പര്യടനത്തിനു പുറപ്പെടും മുമ്പ് ഡിജിപിക്ക് പരാതി നല്‍കി. സുനി ദിലീപിന് എഴുതിയതെന്നു പറയുന്ന കത്തില്‍ തനിക്ക് വാഗ്ദാനം ചെയ്ത പണം നല്‍കണമെന്നാണ് ആവശ്യം. കത്തില്‍ നിന്ന്: ”ദിലീപേട്ടാ ഞാന്‍ സുനിയാണ്. ജയിലില്‍ നിന്നാണ് കത്തെഴുതുന്നത്. കേസില്‍പ്പെട്ടതോടെ എന്റെ ജീവന്‍ തന്നെ അവസാനിച്ച പോലെയാണ്. എന്നെ വിശ്വസിച്ച് കൂട്ടത്തില്‍ നിന്ന അഞ്ചു പേരെ എനിക്ക് രക്ഷിച്ചേ പറ്റൂ. പലരും എന്നെ നിര്‍ബന്ധിക്കുന്നു. നീ എന്തിനാ ബലിയാടാകുന്നതെന്ന്. നീ നിന്നെ ഏല്‍പ്പിച്ച ആളിന്റെ പേരു പറയുകയാണെങ്കില്‍ നടി പോലും മാപ്പു പറയുമായിരുന്നു. ഞാന്‍ നാദിര്‍ഷയെ വിളിച്ച് കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. എനിക്ക് മറുപടിയൊന്നും വന്നില്ല. എനിക്കിപ്പോള്‍ പൈസയാണ് ആവശ്യം.

ഈ കത്ത് കിട്ടി മൂന്നു ദിവസം ഞാന്‍ നോക്കും. ചേട്ടന്റെ തീരുമാനം അതിനു മുമ്പ് എനിക്ക് അറിയണം. സൗണ്ട് തോമ മുതല്‍ ജോസേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണെന്ന് മനസ്സിലാകുമല്ലോ. എനിക്ക് ചേട്ടന്‍ തരാമെന്നു പറഞ്ഞ പൈസ ഫുള്‍ ആയിട്ട് ഇപ്പോള്‍ വേണ്ട. അഞ്ചു മാസം കൊണ്ട് തന്നാല്‍ മതി. ഞാന്‍ നേരിട്ട് നാദിര്‍ഷയെ വിളിക്കും. എനിക്ക് അനുകൂലമായുള്ള കാര്യങ്ങളാണ് കത്ത് വായിച്ചിട്ട് പറയാനുള്ളതെങ്കില്‍ ഈ കത്ത് കൊണ്ടുവരുന്ന വിഷ്ണുവിന്റെ അടുത്ത് പറയുക. എനിക്ക് ഇപ്പോള്‍ പൈസ അത്യാവശ്യമായതുകൊണ്ടു മാത്രമാണ് ഞാന്‍ ബുദ്ധിമുട്ടിക്കുന്നത്.”

എന്നാല്‍, കത്ത് ബ്ലാക്‌മെയിലിങ്ങിന് വിശ്വാസ്യത കൂട്ടാന്‍ പള്‍സര്‍ സുനി തന്നെ ആസൂത്രണം ചെയ്തതാണോയെന്നും പോലീസ് സംശയിക്കുന്നു. കത്തെഴുതിയ കടലാസ് കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് നല്‍കിയതാണെന്ന് തെളിഞ്ഞു. അതില്‍ ജയില്‍ സൂപ്രണ്ടിന്റെ മുദ്രയുണ്ട്.

അതിനിടെ, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

പുതിയ വാര്‍ത്തകള്‍

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.